ADVERTISEMENT
രജനികാന്ത്–ലോകേഷ് കനകരാജ് ചിത്രം കൂലിക്ക് എ സർട്ടിഫക്കറ്റ് നൽകിയതിനെതിരെ നിർമാതാക്കാൾ ഹൈക്കോടതിയിൽ. ചിത്രത്തിൽ അമിതമായ വയലൻസ് രംഗങ്ങൾ ഇല്ലെന്നും അതിനാൽ കൂലിക്ക് യുഎ സർട്ടിഫിക്കറ്റ് നൽകണമെന്നും ആവശ്യപ്പെട്ടാണ് നിർമാതാക്കളായ സൺ പിക്ചേഴ്സ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
എ സർട്ടിഫിക്കറ്റ് ആയതിനാൽ കുട്ടികൾ അടക്കമുള്ള കുടുംബ പ്രേക്ഷകർ ചിത്രം കാണാനെത്തുന്നില്ലെന്നതാണ് നിർമാതാക്കളെ അസ്വസ്ഥരാക്കുന്നത്. എ സർട്ടിഫിക്കഷൻ തുടരുമ്പോഴും ബോക്സ്ഓഫിസിൽ വൻ കുതിപ്പാണ് കൂലി നടത്തുന്നത്.
റിലീസ് ദിനത്തിൽ ഇന്ത്യയിൽ നിന്ന് 65 കോടി കളക്ട് ചെയ്ത് റെക്കോർഡിട്ട ചിത്രം അതിവേഗം 500 കോടിയിലേക്ക് കുതിക്കുയാണ്. റിലീസ് ചെയ്ത് നാലു ദിവസം കൊണ്ടാണ് ചിത്രം 400 കോടി നേടിയത്. ചൊവ്വാഴ്ച്ച മാത്രം ചിത്രത്തിന് 9.50 കോടി രൂപ കളക്ഷൻ ലഭിച്ചു.
Tags : cooli movie