ADVERTISEMENT
അർജുൻ അശോകൻ നായകനാകുന്ന തലവര എന്ന സിനിമയുടെ ടീസർ പുറത്ത്. പാലക്കാടിന്റെ തനത് സംസാരശൈലിയുമായി എത്തുന്ന അർജുൻ വേറിട്ടൊരു ലുക്കിലാണ് ചിത്രത്തിൽ എത്തുന്നത്.
അഖിൽ അനിൽകുമാറാണ് സംവിധാനം. ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്റെയും മൂവിംഗ് നരേറ്റീവ്സിന്റെയും ബാനറിൽ ഷെബിൻ ബെക്കറും മഹേഷ് നാരായണനും ചേർന്ന് നിർമിക്കുന്ന ചിത്രം ഓഗസ്റ്റ് 15നാണ് റിലീസിനൊരുങ്ങുന്നത്.
അശോകൻ, ദേവദർശിനി ചേതൻ, ശരത് സഭ, ആതിര മറിയം, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാം മോഹൻ, ഹരീഷ് കുമാർ, സോഹൻ സീനുലാൽ, ഷാജു ശ്രീധർ, വിഷ്ണു രഘു, മുഹമ്മദ് റാഫി, മനോജ് മോസസ്, ഷെബിൻ ബെൻസൺ, അശ്വത് ലാൽ, അമിത് മോഹൻ രാജേശ്വരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
അഖിൽ അനിൽകുമാർ തന്നെയാണ് സിനിമയുടെ കഥയൊരുക്കിയിരിക്കുന്നത്. അഖിൽ അനിൽകുമാറും അപ്പു അസ്ലമും ചേർന്നാണ് തിരക്കഥ. കോ പ്രൊഡ്യൂസർ: റുവായിസ് ഷെബിൻ, ഛായാഗ്രഹണം: അനിരുദ്ധ് അനീഷ്, സംഗീതം: ഇലക്ട്രോണിക് കിളി, എഡിറ്റർ: രാഹുൽ രാധാകൃഷ്ണൻ, കലാസംവിധാനം: മിഥുൻ ചാലിശേരി, കോസ്റ്റ്യും: അക്ഷയ പ്രസന്നൻ.
Tags : arjun ashokan thalavara