ADVERTISEMENT
സിനിമാപ്രവര്‍ത്തകരുടെ സംഘടനയായ അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ പ്രതികരണവുമായി നടി പ്രിയങ്ക. ഗുരുതര വെളിപ്പെടുത്തലുകളുള്ള മെമ്മറി കാര്‍ഡാണ് നഷ്ടപ്പെട്ടെന്ന് പറയുന്നത് വിശ്വസിക്കാനാവില്ലെന്നു പ്രിയങ്ക പറഞ്ഞു.
"കുക്കുവാണ് എന്നെ വിളിച്ചത്. മീ ടു പോലുളള സംഭവങ്ങള്‍ കൂടിക്കൂടി വരികയാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്ത്രീകള്‍ തന്നെ ശക്തമായി രംഗത്തുവരണം എന്ന് എന്നോട് പറഞ്ഞു.
അങ്ങനെയാണ് അവിടെ അവര്‍ക്കൊപ്പം പോയത്. സിനിമാ മേഖലയിലെ നിരവധി സ്ത്രീകള്‍ അന്ന് എത്തിയിരുന്നു. അപ്പോഴാണ് കാമറ ശ്രദ്ധയില്‍പ്പെട്ടത്. എന്തിനാണ് രഹസ്യമായി സംസാരിക്കുമ്പോള്‍ കാമറ എന്ന് ചോദിച്ചപ്പോള്‍ ഒരു തെളിവിന് വേണ്ടിയാണ് എന്നായിരുന്നു മറുപടി.
ആദ്യമേ ഞങ്ങളെല്ലാവരുടെയും മൊബൈല്‍ ഫോണുകള്‍ മാറ്റിവച്ചിരുന്നു. അവിടെ ഓരോരുത്തരും പറഞ്ഞ ദുരനുഭവങ്ങള്‍ ഞങ്ങള്‍ വിശ്വസിച്ചു. എല്ലാവരും ദുരനുഭവങ്ങള്‍ തുറന്നുപറയുകയായിരുന്നു. എന്നാല്‍ ആ യോഗത്തില്‍ ഒരാള്‍ പറഞ്ഞ കാര്യം അടുത്തിടെ ലീക്കായി. അതെങ്ങനെ സംഭവിച്ചു. ആ ഹാര്‍ഡ് ഡിസ്ക് നമുക്ക് കിട്ടണം’ പ്രിയങ്ക പറഞ്ഞു.
തെരഞ്ഞെടുപ്പ് നടക്കുന്നത് അമ്മയ്ക്ക് അകത്തുള്ള അംഗങ്ങള്‍ തമ്മിലാണ്, പുറത്തുളള ജനങ്ങള്‍ തമ്മിലല്ല. പ്രശ്നങ്ങള്‍ അമ്മയ്ക്കുളളില്‍ തന്നെ തീര്‍ക്കണം എന്ന നിലപാടുള്ളയാളാണ് താന്‍. അതുകൊണ്ടുതന്നെ അമ്മയ്ക്കെതിരെ നില്‍ക്കില്ലെന്നും ശക്തമായ സംഘടനയാണെന്നും അവര്‍ വ്യക്തമാക്കി.
കുക്കു പരമേശ്വരന് അമ്മ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് നടി പൊന്നമ്മ ബാബുവും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Tags : actress priyanka AMMA