ADVERTISEMENT
മലപ്പുറം: കുനിയില്‍ വാദിനൂറിൽ അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ മൂന്ന് ആടുകൾ ചത്തു. കോലോത്തുംതൊടി അബ്ദുൾ അലിയുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന ആടുകളാണ് ചത്തത്.
ആടുകളുടെ ദേഹമാസകലം കുത്തേറ്റത് പോലുള്ള പാടുകളുണ്ട്. വീടിന്റെ മുറ്റത്തെ പല ഭാഗങ്ങളിലായി ആടുകളെ ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞ് കീഴുപറമ്പ് മൃഗാശുപത്രിയില്‍നിന്ന് കൊടുംമ്പുഴ വനം വകുപ്പ് ഓഫിസര്‍മാരും സ്ഥലത്ത് എത്തി പരിശോധന നടത്തി.
എന്നാല്‍ ഏതുതരത്തിലുള്ള ജീവിയാണ് ആക്രമിച്ചതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
Tags : goats Malappuram