x
ad
Mon, 8 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

എ​രു​മ​പ്പെ​ട്ടി​യി​ൽ കോ​ൽ​ക്ക​ളി​ക്കി​ടെ മ​ധ്യ​വ​യ​സ്ക​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു


Published: September 8, 2025 03:12 AM IST | Updated: September 8, 2025 03:12 AM IST

തൃ​ശൂ​ർ: എ​രു​മ​പ്പെ​ട്ടി​യി​ൽ ന​ബി​ദി​ന പ​രി​പാ​ടി​യി​ലെ കോ​ൽ​ക്ക​ളി​ക്കി​ട​യി​ൽ മ​ധ്യ​വ​യ​സ്ക​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ആ​ദൂ​ർ ചു​ള്ളി​യി​ൽ ഗ​ഫൂ​ർ(45) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ ആ​യി​രു​ന്നു സം​ഭ​വം. ന​ബി​ദി​ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ആ​ദൂ​ർ മ​ദ്ര​സ​യി​ൽ ന​ട​ന്ന കോ​ൽ​ക്ക​ളി​യി​ൽ ക​ളി​ച്ച് കൊ​ണ്ടി​രി​ക്കു​മ്പോ​ൾ ഗ​ഫൂ​ർ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് മ​ര​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ചു. നേ​ര​ത്തെ പ്ര​വാ​സി​യാ​യി​രു​ന്നു. നി​ല​വി​ൽ ആ​ദൂ​രി​ൽ പ​ല​ച​ര​ക്ക് വ്യാ​പാ​ര സ്ഥാ​പ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു.

Tags :

Recent News

Up