ADVERTISEMENT
ജോധ്പുർ: ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് ജോധ്പൂരിലെ എയിംസിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
ദത്താത്രേയയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാരുടെ വിദഗ്ധ സംഘം അദ്ദേഹത്തെ നിരീക്ഷിച്ചുവരികയാണെന്നും ആർഎസ്എസ് ദേശീയ പബ്ലിസിറ്റി, മീഡിയ വിഭാഗം മേധാവി സുനിൽ അംബേക്കർ അറിയിച്ചു.
Tags :