ADVERTISEMENT
ലക്നോ: കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവിനൊപ്പം വിഷം കഴിച്ച ഗർഭിണിയായ യുവതി മരിച്ചു. ഉത്തർപ്രദേശിലെ ന്യൂരിയ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള താക്കൂർദ്വാര പ്രദേശത്താണ് സംഭവം.
സീതു(27)ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് രാജു(36) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ദമ്പതികൾക്ക് അഞ്ച് വയസുള്ള മകളും രണ്ട് വയസുള്ള മകനുമുണ്ട്.
രാജു കുറച്ചു കാലം മുമ്പ് സഞ്ജന എന്ന മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നു. ഇതേതുടർന്ന് സീതുവും രാജുവും തമ്മിൽ പതിവായി വഴക്കുണ്ടായിരുന്നു.
കഴിഞ്ഞ ദിവസമുണ്ടായ വഴക്കിനൊടുവിൽ സീതുവും രാജുവും വിഷം കഴിക്കുകയായിരുന്നു. സീതുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Tags :