ADVERTISEMENT
പാരീസ്: ഫ്രാന്‍സില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. തിങ്കളാഴ്ച പാര്‍ലമെന്റില്‍ നടന്ന അവിശ്വാസവോട്ടെടുപ്പില്‍ പ്രധാനമന്ത്രി ഫ്രാങ്കോയിസ് ബെയ്റു പരാജയപ്പെട്ടു.
194 വോട്ടുകള്‍ക്കെതിരെ 364 വോട്ടിനായിരുന്നു ബെയ്റുവിന്റെ തോല്‍വി. ഇതോടെ ഫ്രാങ്കോയിസ് ബെയ്റുവിന് പ്രധാനമന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടി വരും. യൂറോപ്പിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ഫ്രാന്‍സ് ഇടവേളയ്ക്ക് ശേഷം വീണ്ടും അനിശ്ചിത്വത്തിലേക്ക് നീങ്ങുകയാണ്.
12 മാസത്തിനുള്ളില്‍ നാലാമത്തെ പ്രധാനമന്ത്രിയെ നിയമിക്കാനുള്ള വെല്ലുവിളിയാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇപ്പോള്‍ നേരിടുന്നത്. ഫ്രാന്‍സിന്റെ വര്‍ധിച്ചുവരുന്ന കടം പരിഹരിക്കുന്നതിനായി ലക്ഷ്യമിട്ടുള്ള പൊതുചെലവ് ചുരുക്കലുകള്‍ക്ക് പാര്‍ലമെന്ററി പിന്തുണ നേടുന്നതിനുള്ള വിശ്വാസ വോട്ടെടുപ്പില്‍ ആണ് ബെയ്റു പരാജയപ്പെട്ടത്. ഇതോടെ കഴിഞ്ഞ ഡിസംബറില്‍ നിയമിതനായ ബെയ്റുവിന്റെ ന്യൂനപക്ഷ സര്‍ക്കാര്‍ വീണു.
2026ല്‍ ചെലവ് ചുരുക്കലില്‍ 51 ബില്യണ്‍ ഡോളര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ബെയ്റൂ വിശ്വാസ വോട്ട് തേടിയിരുന്നു, കഴിഞ്ഞ വര്‍ഷം ഇത് 5.8% ജിഡിപി കമ്മിയായിരുന്നു, ഇത് യൂറോപ്യന്‍ യൂണിയന് പരിധിയായ 3%-നേക്കാള്‍ വളരെ കൂടുതലാണ്.
"കടത്തിന് കീഴടങ്ങുന്നത് സൈനിക ശക്തിയിലൂടെ കീഴടങ്ങുന്നത് പോലെയാണ്. ആയുധങ്ങളാല്‍ ആധിപത്യം പുലര്‍ത്തുന്നു, നമുക്ക് നമ്മുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു,' അവസാന പ്രസംഗത്തില്‍ ബെയ്റു പറഞ്ഞു.
Tags :