ADVERTISEMENT
റിയാദ്: വർഗീയതയും വികസനവിരുദ്ധതയും നേരിടാൻ സഖാവ് പി. കൃഷ്ണപിള്ളയുടെ പ്രവർത്തനശൈലി നാം മാതൃകയാക്കണമെന്ന് കേളി പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടി കേരള ഘടകത്തിന്റെ സ്ഥാപകാംഗമായ കൃഷ്ണപിള്ളയുടെ 77-ാമത് അനുസ്മരണം കേളി കലാസാംസ്കാരിക വേദി വിപുലമായി ആചരിച്ചു.
നാല് കേന്ദങ്ങളിലായി നടത്തിയ അനുസ്മരണ പരിപാടിയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. കേളി രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടിയിൽ സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു.
കേളി സാംസ്കാരിക വിഭാഗം കൺവീനർ ഷാജി റസാഖ് സ്വാഗതവും രക്ഷധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ അനുസ്മരണ കുറിപ്പും അവതരിപ്പിച്ചു. കൃഷ്ണപിള്ളയെ അനുസ്മരിച്ച് നിരവധി പേർ സംസാരിച്ചു.
Tags : Krishna Pillai Keli