x
ad
Fri, 5 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

ത​മി​ഴ്നാ​ട് പ​ര്യ​ട​ന​ത്തി​നൊ​രു​ങ്ങി വി​ജ​യ്


Published: September 4, 2025 08:26 PM IST | Updated: September 4, 2025 08:26 PM IST

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് പ​ര്യ​ട​ന​ത്തി​നൊ​രു​ങ്ങി ത​മി​ഴ​ക വെ​ട്രി ക​ഴ​കം പ്ര​സി​ഡ​ന്‍റും ന​ട​നു​മാ​യ വി​ജ​യ്. സം​സ്ഥാ​ന വ്യാ​പ​ക "മീ​റ്റ് ദി ​പീ​പ്പി​ള്‍' പ​ര്യ​ട​നം സെ​പ്റ്റം​ബ​ര്‍ 13 മു​ത​ല്‍ ആ​രം​ഭി​ക്കും.

തി​രു​ച്ചി​റ​പ്പ​ള്ളി​യി​ല്‍ നി​ന്നാ​ണ് പ​ര്യ​ട​നം ആ​രം​ഭി​ക്കു​ക. ആ​ദ്യ ഘ​ട്ട പ​ര്യ​ട​നം ഒ​രാ​ഴ്ച്ച നീ​ണ്ടു നി​ല്‍​ക്കു​മെ​ന്നും ഏ​ക​ദേ​ശം 10 ജി​ല്ല​ക​ളി​ലൂ​ടെ​യാ​യി​ക്കും പ​ര്യ​ട​നം ന​ട​ക്കു​ക​യെ​ന്നും പാ​ര്‍​ട്ടി വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ മാ​സം മ​ധു​ര​യി​ല്‍ ന​ട​ന്ന ടി​വി​കെ​യു​ടെ ര​ണ്ടാം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ലാ​ണ് സം​സ്ഥാ​ന പ​ര്യ​ട​നം പ്ര​ഖ്യാ​പി​ച്ച​ത്. രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ താ​ഴെ​ത്ത​ട്ടി​ലേ​ക്ക് നേ​രി​ട്ട് എ​ത്തി​ക്കു​ക​യാ​ണ് പ​ര്യ​ട​നം ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്.

വി​ജ​യ്‌​യു​ടെ റോ​ഡ് ഷോ​ക​ള്‍, ബ​ഹു​ജ​ന സ​മ്പ​ര്‍​ക്ക പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ ഉ​ള്‍​ക്കൊ​ള​ളി​ച്ചാ​യി​രി​ക്കും പ​ര്യ​ട​നം ന​ട​ക്കു​ക​യെ​ന്ന് ടി​വി​കെ നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

Tags :

Recent News

Up