ADVERTISEMENT
സന: ഇസ്രയേൽ ആക്രമണത്തിൽ യെമൻ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി അടക്കമുള്ള ഉന്നത ഹൂതി നേതൃത്വം കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യെമൻ തലസ്ഥാനമായ സനായിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹൂതി നേതൃത്വത്തിലെ ഉന്നതർ കൊല്ലപ്പെട്ടത്.
ഒരു അപ്പാർട്ട്മെന്റിന് നേരെയുണ്ടായ ആക്രമണത്തിലാണ് അൽ റഹാവിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ഒട്ടേറെ പേരും കൊല്ലപ്പെട്ടത്. അതേസമയം ഇക്കാര്യത്തിൽ ഇസ്രയേൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
2014 മുതൽ തലസ്ഥാനമായ സന ഉൾപ്പെടെയുള്ള വടക്കൻ പ്രദേശങ്ങൾ ഭരിക്കുന്നത് ഇറാന്റെ പിന്തുണയുള്ള ഹൂതികളാണ്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് യെമൻ തലസ്ഥാനമായ സനായിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തുന്നത്.
വ്യാഴാഴ്ച ഹൂതി രാഷ്ട്രീയ - സൈനിക നേതാക്കളുടെ യോഗത്തിനു നേരെ ഇസ്രയേൽസേന ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിലും നിരവധിപേർ കൊല്ലപ്പെട്ടിരുന്നു.
Tags :