ADVERTISEMENT
ന്യൂയോർക്ക്: വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ ആറിന് 11 മുതല്‍ ആറ് വരെ പോർചെസ്റ്റർ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വിപുലമായ പരിപാടികളോടെ നടക്കും.
അസോസിയേഷന്റെ 50-ാം ഓണാഘോഷമാണ് ഇത്. ആഘോഷ പരിപാടികളുടെ ഭാഗമായി നാട്ടിൽ അനാഥാലയങ്ങളിൽ വസിക്കുന്ന 5,000 പേർക്കാണ് ഓണസദ്യ നല്‍കുന്നത്.
ഓണാഘോഷം വിജയപ്രദമാക്കുവാന്‍ വെസ്റ്റ്ചെസ്റ്റര്‍, ന്യൂയോർക്ക് നിവാസികളായ എല്ലാ മലയാളികളുടെയും സഹായം അഭ്യർഥിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.