x
ad
Thu, 4 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

യു​ക്മ വ​ള്ളം​ക​ളി ലോ​ഗോ: ലി​ജോ ലാ​സ​ർ വി​ജ​യി


Published: August 26, 2025 04:34 PM IST | Updated: August 26, 2025 04:34 PM IST

ല​ണ്ട​ൻ: യു​ക്മ - ഫ​സ്റ്റ് കോ​ൾ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി 2025 ലോ​ഗോ മ​ത്സ​ര​ത്തി​ൽ വെ​സ്റ്റ് യോ​ർ​ക്ക്ഷ​യ​ർ കീ​ത്ത്ലി മ​ല​യാ​ളി അ​സോ​സി​യേ​ഷ​നി​ൽ നി​ന്നു​ള്ള ലി​ജോ ലാ​സ​ർ വി​ജ​യി​യാ​യി. വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ന്‍റെ മു​ഴു​വ​ൻ ഔ​ദ്യോ​ഗി​ക കാ​ര്യ​ങ്ങ​ൾ​ക്കും ലി​ജോ ഡി​സൈ​ൻ ചെ​യ്ത ലോ​ഗോ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ക.

നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ നി​ന്നാ​ണ് ലി​ജോ​യു‌​ടെ ലോ​ഗോ ദേ​ശീ​യ സ​മി​തി തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​ക്കൗ​ണ്ട​ന്‍റാ​യി ജോ​ലി ചെ​യ്യു​ന്ന ലി​ജോ, വ​ള്ളം​ക​ളി​യു​ടെ നാ​ടാ​യ ആ​ല​പ്പു​ഴ കു​ട്ട​നാ​ട് പു​ളി​ങ്കു​ന്ന് സ്വ​ദേ​ശി​യാ​ണ്.

ഷെ​ഫീ​ൽ​ഡി​ന​ടു​ത്ത് റോ​ഥ​ർ​ഹാം മാ​ൻ​വേ​ഴ്സ് ത​ടാ​ക​ത്തി​ൽ ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ന്‍റെ വേ​ദി​യി​ൽ വ​ച്ച് ലി​ജോ​യ്ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്യു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags : ukma boat race logo

Recent News

Up