ADVERTISEMENT
കോട്ടയം: ഓണാവധിക്കായി നാട്ടിലെത്തിയ ചങ്ങനാശേരി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണു മരിച്ചു. യുകെയിലെ സോമർസെറ്റ് യോവിലിൽ താമസിക്കുന്ന വിശാഖ് മേനോൻ(46) ആണ് മരിച്ചത്.
ഭാര്യ: രശ്മി നായർ (യോവിൽ എൻഎച്ച്എസ് ട്രസ്റ്റിലെ നഴ്സ്). മകൻ: അമൻ. പെരുന്ന അമൃതവർഷിണിയിൽ ഗോപാലകൃഷ്ണ മേനോനും ശ്രീകലയുമാണ് മാതാപിതാക്കൾ. കഴിഞ്ഞ ദിവസം രാവിലെ കോട്ടയം പൂവന്തുരുത്തിലെ ഭാര്യ വീട്ടിൽ വച്ചായിരുന്നു അന്ത്യം.
യോവിൽ ഹിന്ദു സമാജം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷൻ അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. യുക്മയുടെ മുൻ അസോസിയേഷൻ പ്രതിനിധിയാണ്.
ഏറെ നാളായി യോവിലിൽ താമസിച്ചിരുന്ന വിശാഖ് പുതിയ ജോലി കിട്ടിയതിനെ തുടർന്ന് ഷെഫീൽഡിലേക്ക് മാറുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനു മുൻപായി നാട്ടിലെത്തി ബന്ധുക്കളെ സന്ദർശിക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്.
സംസ്കാരം ശനിയാഴ്ച രാത്രി ഒമ്പതിന് കൊല്ലം വള്ളിക്കാവ് അമൃതപുരിയിൽ നടക്കും.
Tags : UK malayali Vishak Menon