ADVERTISEMENT
കുവൈറ്റ് സിറ്റി: കുവൈറ്റ് പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും കുവൈറ്റ് അഭിഭാഷക സ്ഥാപനമായ അൽ ദോസ്തൗർ ലോ ഗ്രൂപ്പും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു.
പ്രവാസി ലീഗൽ സെൽ കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസീസ്, കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റ് ബിജു സ്റ്റീഫൻ, ലോ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് അഭിഭാഷകൻ ഡോ. തലാൽ താക്കി എന്നിവർ പങ്കെടുത്തു.
2019 ഡിസംബറിലാണ് പ്രവാസി ലീഗൽ സെൽ കുവൈറ്റിൽ പ്രവർത്തനം തുടങ്ങിയത്. പ്രവാസികളായ എല്ലാ ഇന്ത്യക്കാർക്കും പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററിലൂടെ ഫീസില്ലാതെ നിയമോപദേശം തേടാവുന്നതാണ്.
ധാരണാപത്രം വഴി നിയമമനുസരിച്ച് കൂടുതൽ കുവൈറ്റിലെ സ്വദേശി അഭിഭാഷകരുടെ നിയമോപദേശവും മറ്റു സഹായങ്ങളും കൂടുതൽ ഇന്ത്യക്കാർക്ക് വേഗത്തിൽ ലഭ്യമാകും.
സേവനങ്ങൾക്കായി +965 411 05354, +965 974 05211 എന്നീ മൊബൈൽ നമ്പറിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
ധാരാളം പ്രവാസികൾക്ക് ലീഗൽ സെൽവഴി നിയമപരമായ സഹായങ്ങൾ ലഭിച്ചിട്ടുണ്ട്.
Tags : pravasi legal cell kuwait