ADVERTISEMENT
ബെഡ് ഫോർഡ്: പ്രവാസി കേരള കോൺഗ്രസ് എം യുകെ ഘടകത്തിന്റെ സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, മിഡ്ലാൻഡ് റീജിയണൽ ഭാരവാഹികളുടെ മധ്യമേഖല പ്രതിനിധി സമ്മേളനം ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ബെഡ് ഫോർഡിലെ മാർസ്റ്റോൺ മോർഡൻ ഹാളിൽ നടന്ന ചടങ്ങിന് പ്രവാസി കേരള കോൺഗ്രസ് എം യുകെ മുൻ ഘടകം പ്രസിഡന്റും ലോകകേരള സഭാംഗവുമായ ഷൈമോൻ തോട്ടുങ്കൽ അധ്യക്ഷത വഹിച്ചു.
പ്രവാസി കേരള കോൺഗ്രസ് എം യുകെ ഓഫീസ് ചാർജ് സെക്രട്ടറി ജിജോ അരയത്ത് സ്വാഗതം ആശംസിച്ചു. മിഡ്ലാൻഡ് റീജിയണൽ പ്രസിഡന്റ് റോബിൻ വർഗീസ് ചിറത്തലക്കൽ ജോബ് മൈക്കിളിനെ ബൊക്കെ നൽകി സ്വീകരിച്ചു. പ്രോഗ്രാം കോഓർഡിനേറ്റർ ജോമോൻ മാമൂട്ടിൽ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി.
മാർസ്റ്റൺ കമ്യൂണിറ്റിയെ പ്രതിനിധീകരിച്ചു യൂജിൻ തോമസ്, യൂത്ത് ഫ്രണ്ട് എം മുൻ സംസ്ഥാന സെക്രട്ടറി ആൽബിൻ പേണ്ടാനം, പ്രവാസി കേരള കോൺഗ്രസ് എം യുകെ നാഷണൽ ഭാരവാഹികളും മുതിർന്ന നേതാക്കന്മാരുമായ തോമസ് വെട്ടിക്കാട്ട്, ജോസ് ചെങ്ങളം, ജോജി വർഗീസ്, ജോമോൻ കുന്നേൽ, ജിത്തു വിജി, മാത്യു പുല്ലന്താനി, ജീത്തു പൂഴിക്കുന്നേൽ, സോജി തോമസ്, മൈക്കിൾ ജോബ്, സാവിച്ചൻ തോപ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രസ്തുത വേദിയിൽ വച്ച് ഫോറസ്റ്റ് ട്രസ്റ്റ് ഹോസ്പിറ്റൽസ് നോട്ടിംഗ്ഹാം - മാൻസ്ഫീൽഡിന്റെ ഡെയ്സി അവാർഡിനർഹമായ പ്രവാസി കേരള കോൺഗ്രസ് എം യുകെ നാഷണൽ കമ്മിറ്റി അംഗം മാത്യു പുല്ലന്താനിയെ ആദരിക്കുകയുണ്ടായി. ദേശീയ ഗാനത്തോടെ പ്രതിനിധി സമ്മേളനം അവസാനിച്ചു.
Tags : Pravasi Kerala Congress M UK job michael