ADVERTISEMENT
സ്റ്റുട്ട്ഗാർട്ട്: മലയാളി കമ്യൂണിറ്റി സ്റ്റുട്ട്ഗാർട്ടിന്റെ(എംസിഎസ്) ആഭിമുഖ്യത്തിൽ നടന്നുകൊണ്ടിരിക്കുന്ന മലയാളം ക്ലാസുകൾ ഒരു വർഷം പൂർത്തിയായി.
മലയാള ഭാഷ പഠനവും കേരളത്തിന്റെ സാംസ്കാരിക പരിചയവും പ്രവാസികളായ കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസുകൾക്ക് തുടക്കം കുറിച്ചത്.
ആറ് മുതൽ 10 വയസുവരെയുള്ള കുട്ടികൾക്കായി റോസെൻസ്റ്റീൻ പാർക്കിൽ ഔട്ട്ഡോർ ക്ലാസുകളും തണുപ്പുകാലത്ത് ഓൺലൈൻ ക്ലാസുകളും വിജയകരമായി നടത്താൻ സാധിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
കേരള സർക്കാരിന്റെ മലയാളം മിഷൻ പദ്ധതിയുടെ ഔദ്യോഗിക അംഗീകാരത്തോടെ നടക്കുന്ന ക്ലാസുകളിൽ അധ്യാപകരായ അതിര, ശാലു, സജന നിസി, പി. ശ്രുതി എന്നിവരാണ് വിദ്യാർഥികൾക്ക് അക്ഷരങ്ങൾ പറഞ്ഞുകൊടുക്കുന്നത്.
വരും തലമുറയ്ക്ക് മലയാളഭാഷയിലുള്ള പാണ്ഡിത്യം ഉറപ്പുവരുത്തുന്നതിന് ക്ലാസുകൾ ഒരുപാട് ഗുണം ചെയ്യുന്നുണ്ടെന്നും മലയാളി സമൂഹത്തിന്റെ പിന്തുണയോടെ ക്ലാസുകൾ വിജയകരമായി തുടരുന്നതിൽ സന്തോഷമുണ്ടെന്നും കോഓർഡിനേറ്റർമാരായ അനീഷ്, രതീഷ് പനമ്പിള്ളി, ഫൈസൽ എന്നിവർ അറിയിച്ചു.
Tags : MCS Malayalam class