ADVERTISEMENT
കുവൈറ്റ് സിറ്റി: സംസ്ഥാന മുസ്ലിം ലീഗ് അധ്യക്ഷനായ ശേഷം ആദ്യമായി കുവൈറ്റിലെത്തിയ പാണക്കാട് സയ്യിദ് സാദിഖലി ഷിഹാബ് തങ്ങൾക്ക് കുവൈറ്റ് കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ മുത്തലിബ്, ഉമ്മൻ ചാണ്ടിയുടെ മകൾ മരിയ ഉമ്മൻ തുടങ്ങിയവരും കുവൈറ്റിലെ സാമൂഹിക സാംസ്കാരിക മത രാഷ്ട്രീയ വ്യവസായ രംഗത്തെ പ്രമുഖരും പങ്കെടുത്ത പരിപാടി അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ ഹരിതാരവം തീർത്തു.
ദഫ് മുട്ടും മുദ്രാവാക്യവിളികളുമായി പ്രവർത്തകർ തങ്ങളെ വേദിയിലേക്ക് ആനയിച്ചു. വൈറ്റ് ഗാർഡ് തങ്ങൾക്ക് ഗാർഡ് ഓഫ് ഹോണർ നൽകി. സാദിഖലി തങ്ങൾക്ക് ജില്ലാ കമ്മിറ്റികൾ വേദിയിൽ വച്ച് ഷാൾ അണിയിച്ചു.
കുവൈറ്റ് കെഎംസിസി മൊബൈൽ ആപ്പ് ലോഞ്ചിംഗും കുവൈറ്റ് കെഎംസിസി മുഖപത്രം ദർശനം വാർഷികപതിപ്പിന്റെ പ്രകാശനവും ചടങ്ങിൽ തങ്ങൾ നിർവഹിച്ചു.
Tags : KMCC Kuwait Sadiq Ali Thangal