ADVERTISEMENT
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി നസീം ഏരിയ ഏഴാമത് ഏരിയ സമ്മേളനം സെപ്റ്റംബർ 12ന് സീതറാം യെച്ചൂരി നഗറിൽ നടത്തപ്പെടുന്നു.
സംഘാടക സമിതി ചെയർമാൻ ഹാരിസിന്റെ അധ്യക്ഷതയിൽ ചേർന്ന ലോഗോ പ്രകാശന ചടങ്ങ് പ്രസിഡന്റും രക്ഷാധികാരി കമ്മിറ്റിയംഗവുമായ സെബിൻ ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു.
സംഘടക സമിതി കൺവീനർ നൗഫൽ മുതിരമണ്ണ ഏരിയ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ സജീവന് കൈമാറി ലോഗോ പ്രകാശനം ചെയ്തു.
നസീം ഏരിയ രക്ഷാധികാരി കൺവീനർ ജോഷി പെരിഞ്ഞനം, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഹാരിസ്, സജീവ് ഏരിയ കമ്മിറ്റി അംഗം സഫറുദീൻ, ഉല്ലാസൻ, വിനോദ്കുമാർ, ഗിരീഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു.
സംഘടക സമിതി കൺവീനർ നൗഫൽ മുതിരമണ്ണ സ്വാഗതവും ഏരിയ കമ്മിറ്റിയംഗം സിദ്ദിഖ് നന്ദിയും പറഞ്ഞു.