ADVERTISEMENT
റിയാദ്: സുലൈ ഏരിയ ഒമ്പതാം സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന രണ്ടാമത് കേളി സുലൈ ക്രിക്കറ്റ് നോക്കൗട്ട് ടൂർണമെന്റിന് ആവേശകരമായ തുടക്കം. ടൂർണമെന്റ് സുലൈ എംസിഎ, ടെക്നോമേക്ക് ഗ്രൗണ്ടുകളിൽ വൈകുന്നേരം നാലിന് തുടക്കം കുറിച്ചു.
ഉദ്ഘാടന ചടങ്ങ് സംഘാടസമിതി ചെയർമാൻ ഫൈസലിന്റെ അധ്യക്ഷതയിൽ നടന്നു. ഏരിയ സെക്രട്ടറി ഹാഷിം കുന്നുതറ സ്വാഗതം പറഞ്ഞു. കേളി കേന്ദ്ര സെക്രട്ടറി സുരേഷ് കണ്ണപുരം ടൂർണമെന്റ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവും ഏരിയാ രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറിയുമായ കാഹിം ചേളാരി, സ്പോർട്സ് കമ്മിറ്റി ആക്ടിംഗ് കൺവീനർ സുജിത് മലാസ്, ചെയർമാൻ ജവാദ് പെരിയോട്ട്, സംഘാടക സമിതി കൺവീനർ ഷറഫ് ബാബ്തൈൻ, ഏരിയാ പ്രസിഡന്റ് ജോർജ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
ടൂർണമെന്റിന്റെ ആദ്യ ദിവസത്തെ മത്സരഫലങ്ങൾ ടെക്നിക്കൽ കമ്മിറ്റി കൺവീനർ റീജേഷ് രയരോത്ത് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്ലെയർ ഓഫ് ദ മാച്ച് ട്രോഫികൾ കേളിയുടെ സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇക്ബാൽ, സുജിത് മലാസ് എന്നിവർ ചേർന്ന് വിതരണം ചെയ്തു.
സുലൈ ഏരിയ ഭാരവാഹികളായ ഗോപിനാഥ്, കൃഷ്ണൻ കുട്ടി, സുനിൽ കുമാർ, ഇസ്മായിൽ, നവാസ്, പ്രകാശൻ, സത്യപ്രമോദ് എന്നിവർ മത്സരങ്ങളുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകി
Tags :