ADVERTISEMENT
ആലപ്പുഴ: മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരിക്കെതിരായ സമൂഹ നടത്തത്തിൽ പങ്കാളികളായി ഐഒസി യുകെ പ്രവർത്തകരും.
ആലപ്പുഴ ജില്ലാ ഹോമിയോ ആശുപത്രിക്ക് സമീപത്ത് നിന്നും ആരംഭിച്ച വിജയ് പാർക്കിൽ അവസാനിച്ച സമൂഹ നടത്തത്തിൽ നിരവധി പേർ പങ്കെടുത്തു.
എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി മുഖ്യാതിഥിയായി പങ്കെടുത്തു. എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ലഹരി വിരുദ്ധ സന്ദേശം നൽകി.
ജാഥ ക്യാപ്റ്റൻ രമേശ് ചെന്നിത്തല ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആലപ്പുഴ രൂപതാധ്യക്ഷൻ ജെയിംസ് റാഫേൽ ആനപ്പറമ്പിൽ പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു.
ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ഗ്ലോബൽ പ്രതിനിധി മഹാദേവൻ വാഴശേരിൽ, വക്താവ് അജിത് മുതയിൽ, കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് എന്നിവർ പരിപാടിയുടെ ഭാഗമായി.
പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ചാണ് ഐഒസി പ്രവർത്തകർ പരിപാടിയുടെ ഭാഗമായത്.
Tags : IOC Ramesh Chennithala Walk Against Drugs