ADVERTISEMENT
ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയിൽ ഷിക്കാഗോയിലെ ഇന്ത്യൻ കോൺസുൽ ജനറൽ സോംനാഥ് ഘോഷ് മുഖ്യാതിഥിയായി പങ്കെടുക്കും.
സെപ്റ്റംബർ അഞ്ചിന് വൈകുന്നേരം ആറു മുതൽ ഡെസ്പ്ലെയിൻസിലെ ക്നാനായ സെന്ററിൽ പരിപാടി നടക്കുക. ശോഭാ നായരുടെയും ആനീസ് സണ്ണിയുടെയും നേതൃത്വത്തിൽ ആകർഷകങ്ങളായ കലാപരിപാടികളും ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.
എല്ലാവരും പരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. സംഘടനയുടെ മുൻ പ്രസിഡന്റായിരുന്ന സാം ജോർജാണ് ഓണാഘോഷങ്ങളുടെ കോഓർഡിനേറ്റർ.
Tags : Onam program IMA