ADVERTISEMENT
ന്യൂയോർക്ക്: മൂന്നു പേരുടെ മരണത്തിനിടയാക്കിയ ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർക്കെതിരേ യുഎസിൽ നരഹത്യക്കു കേസ്. ഫ്ലോറിഡയിലെ ഹൈവേയിലൂടെ വാഹനമോടിക്കവേ ഹർജീന്ദർ സിംഗ് (28) എന്ന ഡ്രൈവർ അബദ്ധത്തിൽ തെറ്റായ ദിശയിലേക്ക് വാഹനം തിരിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്.
സംഭവത്തിനു ശേഷം കലിഫോർണിയയിലേക്ക് രക്ഷപ്പെട്ട ഇയാളെ അറസ്റ്റ് ചെയ്ത് ഫ്ലോറിഡയിലേക്കു തിരിച്ചുകൊണ്ടുവന്നിട്ടുണ്ടെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അപകടത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
സംഭവം നടന്ന് ഒരാഴ്ച പിന്നിടുന്പോൾ, കൊമേഴ്സ്യൽ ട്രക്ക് ഡ്രൈവർമാർക്ക് വർക്ക് വീസകൾ നൽകുന്നത് നിർത്തിവയ്ക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രഖ്യാപിച്ചു.
വിദേശികളായ ട്രക്ക് ഡ്രൈവർമാർ അമേരിക്കൻ പൗരന്മാരുടെ ജീവൻ അപകടപ്പെടുത്തുകയും അമേരിക്കൻ ഡ്രൈവർമാരുടെ ജോലി തട്ടിയെടുക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
2018ൽ അനധികൃതമായി യുഎസിൽ എത്തിയ ഹർജീന്ദർ സിംഗ് എങ്ങനെയൊക്കെയോ കലിഫോർണിയയിലും വാഷിംഗ്ടണിലും കൊമേഴ്സ്യൽ ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കുകയായിരുന്നുവെന്നും മാധ്യമ റിപ്പോർട്ട് പറയുന്നു.
Tags : Indian origin truck driver Harjinder Singh