ADVERTISEMENT
ഡിട്രോയിറ്റ്: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഷിഗൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കാസർഗോഡ് എംപിയും കോൺഗ്രസ് നേതാവുമായ രാജ്മോഹന്‍ ഉണ്ണിത്താന് മിഷിഗണിൽ സ്വീകരണം നൽകി.
കോൺഗ്രസിന്റെ ചരിത്രവും രാഷ്ട്രീയവും കൃത്യമായി അവതരിപ്പിച്ചുകൊണ്ട് രാജ്മോഹൻ ഉണ്ണിത്താൻ മുഖ്യ പ്രഭാഷണം നടത്തി.
കാന്റൺ ഒതെന്റിക്ക ഇന്ത്യൻ കുസീൻ റസ്റ്ററന്റിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ ഐഒസി മിഷിഗൺ ചാപ്റ്റർ പ്രസിഡന്റ് ഡോ. മാത്യു വർഗീസ് അധ്യക്ഷത വഹിച്ചു.
അജയ് അലക്സ്, ജോൺ വർഗീസ് (ജോജി), പ്രിൻസ് ഏബ്രഹാം എന്നിവർ ആശംസാപ്രസംഗം നടത്തി.
അലൻ ജോൺ സ്വാഗതം ആശംസിക്കുകയും സൈജൻ കണിയോടിക്കൽ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
Tags : IOC Rajmohan Unnithan