ADVERTISEMENT
ദുബായി: സിഎസ്ഐ മലയാളം പാരിഷിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായ കുടുംബ സംഗമം കോട്ടയത്തുള്ള മധ്യകേരള മഹായിടവക റിട്രീറ്റ് സെന്ററിൽ വച്ചു നടത്തപ്പെട്ടു. ഏകദേശം 120 പേർ പങ്കെടുത്തു.
സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ സംഗമം ഉദ്ഘാടനം ചെയ്തു. 50 വർഷം പൂർത്തിയാക്കുന്ന ദുബായി മലയാളം ഇടവക ദൈവീക ശുശ്രൂഷയ്ക്കായി ഒരു വൈദികനെ ഒരുക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ബിഷപ് ആഹ്വാനം ചെയ്തു.
ദുബായി ഇടവക വികാരി റവ. രാജു ജേക്കബ് അദ്ധ്യക്ഷനായിരുന്നു. ജോൺ കുര്യൻ സ്വാഗതം അറിയിച്ചു. മാത്യു വർഗീസ് ഇടവകയുടെ 50 വർഷത്തെ ചരിത്രം അവതരിപ്പിച്ചു. എ. പി. ജോൺ നന്ദി പ്രകാശിപ്പിച്ചു.
ദുബായി ഇടവകയിൽ മുൻപ് ശുശ്രൂഷ ചെയ്ത റവ. ഡോ. മാത്യു വർക്കി, റവ. സി. വൈ. തോമസ്, റവ. സജി കെ. സാം, റവ. വർഗീസ് ഫിലിപ്പ്, റവ. ജിജി ജോൺ ജേക്കബ്, റവ. പ്രവീൺ ചാക്കോ, റവ. ഡോ. പി. കെ. കുരുവിള, റവ. ഷാജി ജേക്കബ് തോമസ് എന്നിവർ യോഗത്തിൽ പങ്കെടുക്കുകയും അനുമോദനങ്ങൾ അറിയിക്കുകയും ചെയ്തു.
1975 ൽ ദുബായിയിൽ ആദ്യകാല സേവനം ചെയ്ത് വിശ്രമ ജീവിതം നയിക്കുന്ന മുൻ ഇടവകാംഗങ്ങളെ ആദരിച്ചു. പങ്കെടുത്ത എല്ലാ വൈദികർക്കും മുൻ ഇടവകാംഗങ്ങൾക്കും മൊമെന്റോ നൽകി ആദരിച്ചു.
സജി കെ. ജോർജ്, എബി മാത്യു ചോളകത്ത്, തമ്പി ജോൺ എന്നിവർ പ്രോഗ്രാം കോഓർഡിനേറ്റേഴ്സായി പ്രവർത്തിച്ചു. ദുബായി സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് എല്ലാവരും ചേർന്നുള്ള കുടുംബ സംഗമം ക്രമീകരിച്ചത്.
ദുബായിയിൽ ഇപ്പോൾ ആരാധനയിൽ സംബന്ധിക്കുന്ന മുപ്പതോളം അംഗങ്ങളും സംഗമത്തിൽ പങ്കെടുത്തു.
Tags : Dubai Csi Mission