ADVERTISEMENT
കൊളോണ്‍: ജര്‍മനിയിലെ മലയാളി സംഘടനയായ കേരള സമാജം സംഘടിപ്പിക്കുന്ന ഫാമിലി സ്പോര്‍ട്സ് ഡേ ഈ മാസം 31ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും. മിഠായി പെറുക്കല്‍, മ്യൂസിക്കല്‍ ചെയര്‍, വടംവലി തുടങ്ങിയ മത്സരങ്ങൾ നടക്കും.
പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണപാനീയങ്ങള്‍ സമാജം ഒരുക്കുന്നുണ്ട്. മത്സരങ്ങള്‍ വൈകുന്നേരം ആറിന് സമാപിക്കും. വിജയികള്‍ക്ക് സെപ്റ്റംബര്‍ 20ന് വെസ്ലിംഗ് സെന്റ് ഗെര്‍മാനൂസ് പള്ളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാജത്തിന്റെ തിരുവോണാഘോഷ വേളയില്‍ സമ്മാനങ്ങളും നല്കിയാദരിക്കും.
സ്പോര്‍ട്സ് ഡേയിലേയ്ക്ക് എല്ലാവരേയും ക്ഷണിക്കുന്നതായും പങ്കെടുക്കാൻ താത്പര്യമുള്ളവര്‍ ജോസ് പുതുശേരി (+49 176 56434579), ഡേവീസ് വടക്കുംചേരി (+49 173 2609098), ബൈജു പോള്‍(004917669839435) എന്നിവരുടെ പക്കല്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു
മത്സരങ്ങള്‍ നടക്കുന്ന സ്ഥലം: St.Stephan Kirche Hof, Rheinstr.75, Breuhl 50321.
Tags : Colone Kerala Samajam Sports Day