ADVERTISEMENT
ഷിക്കാഗോ: ഷിക്കാഗോ മാർത്തോമ്മ യുവജനസഖ്യത്തിന്റെ "ഭവനരഹിതർക്ക് ഒരു ഭവനം' പദ്ധതിയുടെ ധനശേഖരണാർഥം നടത്തിവരുന്ന ഹാർവസ്റ്റ് ഫെസ്റ്റിവൽ ശനിയാഴ്ച വൈകുന്നേരം നാലു മുതൽ ഷിക്കാഗോ മാർത്തോമ്മ ദേവാലയാങ്കണത്തിൽ നടത്തും.
"ചിറക്2025' എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ വർഷത്തെ ഹാർവസ്റ്റ് ഫെസ്റ്റിവൽ ഷിക്കാഗോ മാർത്തോമ്മ യുവജനസഖ്യം പ്രസിഡന്റ് റവ. ആശിഷ് തോമസ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഷിക്കാഗോ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് വികാരിയും എക്യുമനിക്കൽ ചർച്ച് ഓഫ് ചിക്കാഗോ പ്രസിഡന്റുമായ റവ.ഫാ. തോമസ് മാത്യു ഉദ്ഘാടനം ചെയ്യും.
സഖ്യം വൈസ് പ്രസിഡന്റ് റവ. ബിജു യോഹന്നാൻ, വിവിധ ആത്മീയ സംസ്കാരിക രംഗത്തെ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും. ഈ വർഷത്തെ ഹാർവസ്റ്റ് ഫെസ്റ്റിവലിലൂടെ സമാഹരിക്കുന്ന തുക മുൻ വർഷങ്ങളിലെ പോലെ ഭവനരഹിതർക്ക് ഒരു ഭവനം പദ്ധതിയുടെ ഭാഗമായി ഭവനം നിർമാണത്തിനായി ചെലവഴിക്കും.
ഇതിനോടകം 350-ലധികം കുടുംബങ്ങളക്ക് ഭവന സഹായം നൽകുവാൻ ഷിക്കാഗോ മാർത്തോമ്മ യുവജനസഖ്യത്തിന്റെ ഈ പദ്ധതി മുഖാന്തരം സാധിച്ചു. കഴിഞ്ഞ വർഷം മാത്രം 35 കുടുംബങ്ങൾക്ക് ഈ പദ്ധതിയിലൂടെ സഹായം എത്തിക്കാൻ സാധിച്ചു.
Tags : chirak