ADVERTISEMENT
ലണ്ടൻ: വിദ്യാഭ്യാസത്തിനും തൊഴിലിനുമായി കുടിയേറ്റം വർധിക്കുന്ന സാഹചര്യത്തിൽ സുശക്തമായ നവകേരള സൃഷ്ടിക്ക് പ്രവാസി സമൂഹത്തിന്റെ പിന്തുണ അനിവാര്യമാണെന്ന് കേരള കോൺഗ്രസ് സ്റ്റേറ്റ് കോഓർഡിനേറ്റർ അപു ജോൺ ജോസഫ്.
പ്രവാസി കേരള കോൺഗ്രസ് യുകെ നേതൃയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി സമൂഹത്തിന്റെ ക്ഷേമപ്രവർത്തനങ്ങൾക്കും കേരളത്തിന്റെ പുരോഗതിക്കുമായി പ്രവാസികളുടെ പിന്തുണ ഉറപ്പാക്കുന്നതിൽ കേരള കോൺഗ്രസ് പാർട്ടി പ്രതിജ്ഞാബദ്ധമാണ്.
ലോകമെമ്പാടുമുള്ള കേരള കോൺഗ്രസ് കുടുംബാംഗങ്ങളെ ചേർത്തുനിർത്തുന്നതിനാണ് യുകെ, യുഎസ്, ഓസ്ട്രേലിയ, ഗൾഫ് രാജ്യങ്ങൾ, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങിയ എല്ലാ രാജ്യങ്ങളിലും പ്രവാസി കേരള കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതെന്ന് അപു അറിയിച്ചു.
തുടർന്ന് നടന്ന ഭാരവാഹി തെരഞ്ഞെടുപ്പിൽ പ്രസിഡന്റായി ബിജു മാത്യു ഇളംതുരുത്തിയിൽ, സെക്രട്ടറിയായി ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ, വൈസ് പ്രസിഡന്റായി ജോസ് പരപ്പനാട്ട്, നാഷനൽ കോഓർഡിനേറ്റർ ബിനോയ് പൊന്നാട്ട് എന്നിവരെ തെരഞ്ഞെടുത്തു.
ജോയിന്റ് സെക്രട്ടറിയായി ജെറി തോമസ് ഉഴുന്നാലിൽ, ട്രഷററായി വിനോദ് ചന്ദ്രപ്പള്ളി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ബിറ്റാജ് അഗസ്റ്റിൻ, ജിൽസൺ ജോസ് ഓലിക്കൽ, ജോണി ജോസഫ്, ലിറ്റുടോമി, തോമസ് ജോണി, ജിസ് കാനാട്ട്, സിബി കാവുകാട്ട്, ബേബി ജോൺ എന്നിവരെയും തെരഞ്ഞെടുത്തു.
Tags : Apu John Joseph Kerala Congress