ADVERTISEMENT
ചെന്നൈ: രജനികാന്ത് സിനിമ കൂലിക്ക് എ സർട്ടിഫിക്കറ്റ് നൽകിയതിനെ ചോദ്യം ചെയ്ത് സൺപിക്ചേഴ്സ് സമർപ്പിച്ച ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. ജസ്റ്റീസ് ടി.വി. തമിഴ്സൽവിയാണ് ഹർജി പരിഗണിച്ചത്.
ഹർജിയിൽ യാതൊരു കഴമ്പുമില്ലെന്ന് നിരീക്ഷിച്ച കോടതി, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ തീരുമാനം ശരിവച്ചു.
സിനിമയ്ക്ക് ലഭിച്ച എ സർട്ടിഫിക്കറ്റ് കുടുംബപ്രേക്ഷകരെ അകറ്റി നിർത്തുകയാണെന്നും ചിത്രം റീസർട്ടിഫൈ ചെയ്യണമെന്നുമാണ് സിനിമയുടെ നിർമാതാക്കളായ സൺപിക്ചേഴ്സ് കോടതിയിൽ വാദിച്ചത്.
എന്നാൽ കൂലി സിനിമയിൽ നിരവധി അക്രമാസക്തവും അങ്ങേയറ്റം ഭീഷണിപ്പെടുത്തുന്നതുമായ രംഗങ്ങളുണ്ടെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ. സന്ദരേശൻ വാദിച്ചു.
Tags : coolie movie Acertificate