ADVERTISEMENT
പത്താൻകോട്ട്: പഞ്ചാബിലെ പത്താൻകോട്ട് ജില്ലയിലെ മധോപുർ ഹെഡ്വർക്സിന് സമീപമുണ്ടായ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയവരെ രക്ഷിച്ച് ഇന്ത്യൻ ആർമി. 22 സിആർപിഎഫ് ഉദ്യോഗസ്ഥരെയും മൂന്ന് പ്രദേശവാസികളെയും ഹെലികോപ്റ്ററിലാണ് രക്ഷപ്പെടുത്തിയത്.
വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയെ അവഗണിച്ച് രക്ഷാപ്രവർത്തനം നടത്താൻ ബുധനാഴ്ച രാവിലെ ആറിന് ഹെലികോപ്റ്ററുകൾ പുറപ്പെട്ടതായി ഇന്ത്യൻ സൈന്യം അറിയിച്ചു. കുടുങ്ങിക്കിടന്ന എല്ലാവരെയും സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ച് രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയാക്കിയെന്നും ആർമി കൂട്ടിച്ചേർത്തു. രക്ഷാപ്രവർത്തനത്തിന് തൊട്ടുപിന്നാലെ, ഇവരുണ്ടായിരുന്ന കെട്ടിടം തകർന്നുവീണു.
ഹിമാചൽപ്രദേശിലും ജമ്മുകാഷ്മീരിലും ഉണ്ടായ കനത്ത മഴയിൽ സത്ലജ്, ബിയാസ്, ഉഝ്, രവി തുടങ്ങിയ നദികൾ കരകവിഞ്ഞൊഴുകിയത് പഞ്ചാബിലെ പത്താൻകോട്ട്, ഹോഷിയാർപൂർ, ഗുർദാസ്പൂർ, കപൂർത്തല, ഫാസിൽക്ക, തരൺ തരൺ, ഫിറോസ്പൂർ തുടങ്ങിയ ജില്ലകളിലെ വെള്ളപ്പൊക്കത്തിന് കാരണമായിട്ടുണ്ട്.
Tags :