91 തസ്തികയിൽ നിയമനത്തിനു പിഎസ്സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 22 തസ്തികയിൽ നേരിട്ടുള്ള നിയമനമാണ്. 5 തസ്തികയിൽ തസ്തികമാറ്റം വഴിയും ഒരു തസ്തികയിൽ പട്ടികജാതി/പട്ടിക വർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്ട്മെന്റും 63 തസ്തികയിൽ സംവരണസമുദായങ്ങൾക്കുള്ള എൻസിഎ വിജ്ഞാപനവുമാണ്.
നേരിട്ടുള്ള നിയമനം: അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ അസിസ്റ്റന്റ്, സർവകലാശാലകളിൽ പ്രഫഷണൽ അസിസ്റ്റന്റ് ഗ്രേഡ്-2 (ലൈബ്രറി), വാട്ടർ അഥോറിറ്റിയിൽ മീറ്റർ റീഡർ, തദ്ദേശ സ്വയംഭരണ വകുപ്പിൽ നഴ്സ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (വിവിധ ട്രേഡുകൾ), മെഡിക്കൽ വിദ്യാഭ്യാസ സർവീസിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ കൺസർവേറ്റീവ് ഡെന്റിസ്ട്രി, അസിസ്റ്റന്റ് പ്രഫസർ ഇൻ പെഡോഡോന്റിക്സ്,
മത്സ്യഫെഡിൽ ഡെപ്യൂട്ടി മാനേജർ, പുരാവസ്തു വകുപ്പിൽ ഡിസൈനർ, കെടിഡിസിയിൽ സ്റ്റെനോഗ്രാഫർ, വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്ടി സംസ്കൃതം, ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ, പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ തമിഴ്, പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ സംസ്കൃതം, പോലീസ് വകുപ്പിൽ റിപ്പോർട്ടർ ഗ്രേഡ്-2 (മലയാളം), ആരോഗ്യ വകുപ്പിൽ ബ്ലഡ് ബാങ്ക് ടെക്നീഷൻ, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ കോൺഫിഡൻഷൽ അസിസ്റ്റന്റ്, ജലഗതാഗത വകുപ്പിൽ കാർപെന്റർ, ആരോഗ്യ വകുപ്പിൽ വെൽഡർ തുടങ്ങിയവ.
തസ്തികമാറ്റം വഴി: വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്ടി ഗണിതശാസ്ത്രം, എച്ച്എസ്ടി അറബിക്, എച്ച്എസ്ടി ഹിന്ദി തുടങ്ങിയവ. സ്പെഷൽ റിക്രൂട്ട്മെന്റ്: പോലീസ് വകുപ്പിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്.
എൻസിഎ വിജ്ഞാപനം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങൾ), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്എസ്ടി ജേർണലിസം, എച്ച്എസ്എസ്ടി ഗാന്ധിയൻ സ്റ്റഡീസ്, വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (വിവിധ വിഷയങ്ങൾ), മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ ഗ്രേഡ്-2, എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർ തുടങ്ങിയവ.
അപേക്ഷിക്കും മുമ്പ് അറിയാൻ
പിഎസ്സിയുടെ വെബ്സൈറ്റിൽ (www. keralapsc.gov.in) ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയശേഷം മാത്രം അപേക്ഷിക്കുക. ഇതിനകം ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയവർ തങ്ങളുടെ User Id യും Passwordഉം ഉപയോഗിച്ച് login ചെയ്തശേഷം സ്വന്തം Profile വഴി അപേക്ഷിക്കുക.
ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും Notification Linkലെ Apply Now ക്ലിക്ക് ചെയ്താൽ മാത്രം മതി. Registration Card Linkൽ ക്ലിക്ക് ചെയ്ത് Profileലെ വിശദാംശങ്ങൾ കാണുന്നതിനും പ്രിന്റൗട്ട് എടുക്കുവാനും കഴിയും.
ഫോട്ടോ: അപ്ലോഡ് ചെയ്യുന്ന ഫോട്ടോ 31-12-2013നു ശേഷം എടുത്തതായിരിക്കണം. ഫോട്ടോയുടെ താഴെ ഉദ്യോഗാർഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
ഒരിക്കൽ അപ്ലോഡ് ചെയ്ത ഫോട്ടോയ്ക്ക് 10 വർഷം പ്രാബല്യമുണ്ടായിരിക്കും. 1.1.2022നു ശേഷം പുതുതായി പ്രൊഫൈൽ ഉണ്ടാക്കിയവർ 6 മാസത്തിനകം എടുത്ത ഫോട്ടോ വേണം അപ്ലോഡ് ചെയ്യാൻ.
സർട്ടിഫിക്കറ്റ്: വിദ്യാഭ്യാസ യോഗ്യത, പരിചയം, ജാതി, വയസ് മുതലായവ തെളിയിക്കുന്നതിനുള്ള പ്രമാണങ്ങളുടെ പകർപ്പുകൾ പിഎസ്സി ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതി.
ആധാർ കാർഡുള്ളവർ തിരിച്ചറിയൽ രേഖയായി ആധാർ പ്രൊഫൈലിൽ ചേർക്കണം. റീ-ചെക്ക്: വിവിധ തസ്തികകളിൽ അപേക്ഷ സമർപ്പിക്കും മുന്പ് ഉദ്യോഗാർഥികൾ തങ്ങളുടെ Profiles ഉൾപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ ശരിയാണോ എന്ന് ഉറപ്പു വരുത്തണം.
അയച്ചശേഷം അപേക്ഷയിൽ മാറ്റം വരുത്തുവാനോ ഒഴിവാക്കാനോ കഴിയില്ല. അപേക്ഷ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതവസരത്തിലും വിജ്ഞാപനത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി കാണുകയാണെങ്കിൽ നിരുപാധികം നിരസിക്കും.
അഡ്മിഷൻ ടിക്കറ്റ്: അപേക്ഷിച്ച തസ്തികയിലേക്കുള്ള എഴുത്ത് /ഒഎംആർ പരീക്ഷ നടത്തുന്ന പക്ഷം അർഹതപ്പെട്ട ഉദ്യോഗാർഥികൾക്കുള്ള അഡ്മിഷൻ ടിക്കറ്റ് ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിൽ ലഭ്യമാക്കുന്നതാണ്.
അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള തീയതി പരീക്ഷാ കലണ്ടറിൽ ഉൾപ്പെടുത്തുന്നതുമാണ്. ഈ തീയതി മുതൽ 15 ദിവസം അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്.
അഡ്മിഷൻ ടിക്കറ്റ് ഡൗൺ ലോഡ് ചെയ്ത ഉദ്യോഗാർഥികൾക്കു മാത്രമേ പരീക്ഷ എഴുതുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ.