ലണ്ടൻ: സാഹിത്യ സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ 2005 മുതൽ പ്രവർത്തിക്കുന്ന ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ പുരസ്കാരങ്ങൾക്ക് കൃതികൾ ക്ഷണിക്കുന്നു.
2020 - 2025 കാലയളവിൽ പ്രസിദ്ധീകരിച്ച നോവൽ, കഥ, കവിത, യാത്ര വിവരണങ്ങൾ എന്നിവയുടെ രണ്ട് കോപ്പികൾ ഒക്ടോബർ 15ന് മുമ്പായി നൽകണമെന്ന് പ്രസിഡന്റ് സണ്ണി പത്തനംതിട്ട അറിയിച്ചു.
ഡിസി ബുക്ക്സ് പ്രസിദ്ധീകരിച്ച മേരി അലക്സിന്റെ(മണിയ) "എന്റെ കാവ്യരാമ രചനകൾ' എന്ന കവിത സമാഹാരമാണ് 2023-2024ലെ എൽഎംസി പുരസ്കാരത്തിന് ജൂറി അംഗങ്ങൾ തെരഞ്ഞെടുത്തത്.
2024ൽ കോട്ടയം പ്രെസ് ക്ലബിൽ നടന്ന ഓണ പരിപാടിയിൽ ഫലകവും കാഷ് അവാർഡ് നൽകുകയുണ്ടായി.
കൂടുതൽ വിവരങ്ങൾക്ക്- [email protected]