കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ കാമ്പസിൽ ബിഎസ്‌സി ഫിസിക്സ്/ കെമിസ്ട്രി കോഴ്‌സുക ൾക്ക് സീറ്റ് ഒഴിവുണ്ട്. ഹയർ സെക്കൻഡറി തരത്തിൽ സയൻസ് പഠിച്ച വിദ്യാർഥികൾക്ക് അഞ്ചു വർഷം വരെ പഠിക്കാവുന്ന ഇന്‍റഗ്രേറ്റഡ് പ്രോഗ്രാമിൽ (ഫിസിക്സ്/കെമിസ്ട്രി) ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് നേരിട്ട് അഡ്മിഷൻ നടത്തുന്നു. അടിസ്ഥാന യോഗ്യത +2 സയൻസ് (കുറഞ്ഞത് 50 ശതമാനം മാർക്ക്). ഫോൺ: 9447649820, 0497-2806401

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള സിഎംഎസ് നീലേശ്വരം സെന്‍ററിൽ എംബിഎ കോഴ്സിന് (2025-26 പ്രവേശനം) നിലവിലുള്ള എല്ലാ ഒഴിവിലേക്കും സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കെ മാറ്റ് ആവശ്യമില്ല. താത്പര്യമുള്ള വിദ്യാർഥികൾ 25 ന് രാവിലെ 10.30 ന് കണ്ണൂർ, താവക്കര കാമ്പസിലെ മാനേജ്മെൻറ് സ്റ്റഡീസിൽ എത്തിച്ചേരേണ്ടതാണ്.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ എംഎസ്‌സി ഫിസിക്സ്/കെമിസ്ട്രി (നാനോസയൻസ് ആൻഡ് നാനോടെ ക്നോളജി) (ജോയിൻറ് സിഎസ്എസ് - റെഗുലർ/സപ്ലിമെന്‍ററി) മേയ് 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധികരിച്ചു. പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/സൂക്ഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് 03.09.2025 വൈകുന്നേരം അഞ്ചു വരെ അപേക്ഷിക്കാം.

പുനർ മൂല്യ നിർണയ ഫലം

ഒന്ന്, രണ്ട് വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി (റെഗുലർ / സപ്ലിമെന്‍ററി /ഇംപ്രൂവ്മെന്‍റ് ) ഏപ്രിൽ 2025 പരീക്ഷകളുടെ പുനർമൂല്യ നിർണയ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.