കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള താവക്കര മാനേജ്മെന്റ് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലും സിഎംഎസ് മാങ്ങാട്ടുപറമ്പ് സെന്ററിലും എംബിഎ കോഴ്സിന് (2025-26 പ്രവേശനം) ഏതാനും എസ്സി, എസ്ടി, ഇബ്ല്യൂഎസ് സംവരണ സീറ്റുകൾ ഒഴിവുണ്ട്. കെ മാറ്റ്, സി മാറ്റ്, കാറ്റ് എന്നീ യോഗ്യത യുള്ളവർ നാളെ രാവിലെ 10.30 ന് കണ്ണൂർ താവക്കര കാമ്പസിലെ മാനേജ്മെന്റ് സ്റ്റഡീസിൽ എത്തിച്ചേരണം.
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള സിഎംഎസ് നീലേശ്വരം സെന്ററിൽ എംബിഎ കോഴ്സിന് (2025-26 പ്രവേശനം) നിലവിലുള്ള എല്ലാ ഒഴിവിലേക്കും സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കെ മാറ്റ്, സി മാറ്റ്, കാറ്റ് എന്നീ യോഗ്യതയുള്ളവർ നാളെ രാവിലെ 10.30 ന് കണ്ണൂർ, താവക്കര കാമ്പസിലെ മാനേജ്മെ ൻറ് സ്റ്റഡീസിൽ എത്തിച്ചേരണം.
പുനർമൂല്യനിർണയ ഫലം
വിദൂര വിദ്യാഭ്യാസം -ഒന്നാം വർഷ ബിരുദ (ഏപ്രിൽ 2024) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.