2025-2026 അധ്യയന വര്‍ഷത്തെ ഏകജാലകം മുഖേനയുള്ള പിജി പ്രവേശനത്തിനോടനുബന്ധിച്ച് വിവിധ അഫിലിയേറ്റഡ് കോളജുകളിലെ പ്രോഗ്രാം-റിസര്‍വേഷന്‍ എന്നിവ തിരിച്ചുള്ള സീറ്റൊഴിവ് അഡ്മിഷന് വിഭാഗത്തിന്റെ വെബ്സൈറ്റില്‍ (https://admission.uoc.ac.in) ലഭ്യമാണ്. ക്യാപ് രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയവര്‍ വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുള്ള ഒഴിവ് വിവരങ്ങള്‍ പരിശോധിച്ച് 13 നകം പ്രവേശനം ആഗ്രഹിക്കുന്ന കോളജ് / സെന്ററുകളില്‍ നേരിട്ടോ ദൂതന് വഴിയോ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ഇതുവരെ അപേക്ഷിക്കാത്തവര്‍ക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് പരിഗണിക്കപ്പെടാനായി ലേറ്റ് ഫീസോടുകൂടി ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്താനുള്ള സൗകര്യം ലഭ്യമാണ്. നിലവില്‍ ക്യാപ് രജിസ്ട്രേഷന് ഉള്ളവര്‍ക്ക് ലേറ്റ് രജിസ്ട്രേഷനിലൂടെ പുതിയ ക്യാപ് രജിസ്ട്രേഷന് നടത്തേണ്ടതില്ല. മുന്‍പ് ഫീസൊടുക്കി ക്യാപ് രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയവര്‍ക്ക് എഡിറ്റ് സൗകര്യം ലഭ്യമാണ്. 2025 - 26 അധ്യയന വര്‍ഷത്തെ ഏകജാലകം മുഖേനയുള്ള പിജി പ്രവേശനത്തിനുള്ള അവസാന തീയതി സെപ്റ്റംബര്‍ എട്ട്. ഫോണ്‍: 0494 2660600, 2407016.
<b>ഇന്റഗ്രേറ്റഡ് പിജി: വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ്</b>
അഫിലിയേറ്റഡ് കോളജുകളിലെ 2025-26 അധ്യയന വര്‍ഷത്തേക്കുള്ള ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാമുകളുടെ പ്രവേശനത്തിന് ഓണ്‍ലൈനായി ലേറ്റ് രജിസ്ട്രേഷന് നടത്തിയവരുടെ വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികള്‍ക്ക് അവരുടെ റാങ്ക് നില സ്റ്റുഡന്റ് ലോഗിന്‍ വഴി പരിശോധിക്കാം. പ്രവേശനം ആഗ്രഹിക്കുന്നവര്‍ റാങ്ക് പരിശോധിച്ച് കോളജുമായി ബന്ധപ്പെട്ട് പ്രവേശനം നേടേണ്ടതാണ്. ഫോണ്‍: 0494 2407152, 2407017, 2407016.
അധ്യാപക ഒഴിവ്
മലപ്പുറം പടിഞ്ഞാറ്റുമുറിയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ ബിഎഡ് സെന്ററില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍, ഫൈന്‍ആര്‍ട്സ് എഡ്യൂക്കേഷന്‍, പെര്‍ഫോമിംഗ് ആര്‍ട്സ് എഡ്യൂക്കേഷന്‍ വിഭാഗങ്ങളില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അധ്യാപക ഒഴിവുകള്‍. എന്‍സിടിഇ, സര്‍വകലാശാലാ നിബന്ധനകളനുസരിച്ച് യോഗ്യതയുള്ളവര്‍ 13ന് രാവിലെ 11 ന് കോളജില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 9446769191, 9447641287.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റര്‍ എംഎസ്ഡബ്ല്യു ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി (സിബിസിഎസ്എസ് 2020 അഡ്മിഷന്) സെപ്റ്റംബര്‍ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റര്‍ എംകോം (സിസിഎസ്എസ് 2023 ആൻഡ് 2022 അഡ്മിഷന്) ഏപ്രില്‍ 2025 ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ എംഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ് (2020 അഡ്മിഷന്) ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2024 ഫലം പ്രസിദ്ധീകരിച്ചു.
പ്രാക്റ്റിക്കല്‍ പരീക്ഷ
ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2024, രണ്ട്, നാല് സെമസ്റ്റര്‍ ഏപ്രില്‍ 2025 ബിവോക് ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ യഥാക്രമം ഓഗസ്റ്റ് 11, 12, 13 തീയതികളിലായി എംഇഎസ് അസ്മാബി കോളജ്, വെമ്പല്ലൂരില്‍ നടക്കും.
നാലാം സെമസ്റ്റര്‍ ബിവോക് മള്‍ട്ടിമീഡിയ ഏപ്രില്‍ 2025 പ്രാക്റ്റിക്കല്‍ പരീക്ഷ ഓഗസ്റ്റ് 14, 16 തീയതികളിലായി തൃശ്ശൂര്‍ സെന്റ് മേരീസ് കോളജില്‍ നടക്കും.
ബിഎഡ് വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ്
കാലിക്കട്ട് സര്‍വകലാശാല 2025-26 അധ്യയന വര്‍ഷത്തിലേക്കുള്ള ബിഎഡ് കൊമേഴ്സ് ഓപ്ഷന് പ്രവേശനത്തിനുള്ള വെയിറ്റിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്റ് ലോഗിനില്‍ പരിശോധിക്കാവുന്നതാണ്. ആദ്യമായി പ്രവേശനം ലഭിക്കുന്ന എല്ലാവരും മാന്‍ഡേറ്ററി ഫീസടച്ച് 15- ന് നാലികം സ്ഥിരപ്രവേശനം നേടേണ്ടതാണ്. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍. ഫോണ്‍: 0494 2407017, 7016, 2660600
ബിസിഎ സീറ്റൊഴിവ്
തൃശൂര്‍ പേരാമംഗലം സിസിഎസ്ഐടിയിലെ ബിസിഎ കോഴ്സില്‍ ജനറല്‍, സംവരണ വിഭാഗങ്ങളില്‍ ഒഴിവുണ്ട്. താല്പര്യമുള്ളവര് ഓഗസ്റ്റ് 16നു മുന്‍പായി 9846699734, 7907414201 എന്നീ നമ്പറുകളില്‍ ബന്ധെപ്പെടുക. സംവരണ വിഭാഗത്തിലുള്ളവര്‍ക്ക് സമ്പൂര്‍ണ ഫീസിളവ് ലഭിക്കും.
എംഎ ഹിന്ദി സീറ്റൊഴിവ്
കാലിക്കട്ട് സര്‍വകലാശാലാ ഹിന്ദി പഠനവകുപ്പില്‍ എംഎ ഫംഗ്ഷണല്‍ ഹിന്ദി ആൻഡ് ട്രാന്സലേഷന് കോഴ്സിന് 2025-27 ബാച്ചിലേക്ക് എസ്സി- മൂന്ന്, എസ്ടി- രണ്ട്, ഇടിബി-രണ്ട്, മുസ്ലീം-ഒന്ന് സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ള യോഗ്യരായ വിദ്യാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം 12ന് രാവിലെ 10.30ന് ഹിന്ദി പഠനവകുപ്പില്‍ ഹാജരാകേണ്ടതാണ്. സംവരണ വിഭാഗക്കാരുടെ അഭാവത്തില്‍ മറ്റു വിദ്യാര്ഥികളെയു പരിഗണിക്കും. ഫോണ്‍: 9446157542.
ബോട്ടണി പഠനവകുപ്പില്‍ റിസര്‍ച്ച് ഫെലോ
കാലിക്കട്ട് സര്‍വകലാശാലാ ബോട്ടണിവിഭാഗം പ്രഫ. ഡോ. സന്തോഷ് നമ്പിയുടെ കീഴില്‍ താത്കാലികാടിസ്ഥാനത്തില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ സഹിതം ഓണ്‍ലൈനായി (ഇ-മെയില്‍: [email protected]) 2025 ഓഗസ്റ്റ് 19 വരെ അപേക്ഷിക്കാം. യോഗ്യതയും പ്രതിഫലവും ഉള്‍പ്പടെയുള്ള വിശദമായ വിജ്ഞാപനം വെബ്സൈറ്റില്‍. ഫോണ്‍: 9447461622