കാലിക്കട്ട് സര്‍വകലാശാലാ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് പഠനവകുപ്പും സി.എച്ച്.എം.കെ. ലൈബ്രറിയും സംയുക്തമായി 'ഓപ്പണ്‍ സയന്‍സ് ആന്റ് സ്കോളര്‍ലി പബ്ലിഷിംഗ്' എന്ന വിഷയത്തില്‍ ഫ്രോണ്ടിയര്‍ പ്രഭാഷണം സംഘടിപ്പിക്കും. 27-ന് രാവിലെ 10.30 സര്‍വകലാശാലാ ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്സിലാണ് പരിപാടി. ചടങ്ങില്‍ കേന്ദ്ര സര്‍ക്കാര്‍ ഡിജിറ്റല്‍ ലൈബ്രറി പദ്ധതിയായ 'വണ്‍ നേഷന്‍ വണ്‍ സബ്സ്ക്രിപ്ഷനും' തുടക്കം കുറിക്കും. പരിപാടി വൈസ് ചാന്‍സിലര്‍ ഡോ. പി.രവീന്ദ്രന് ഉദ്ഘാടനം ചെയ്യും. ഇന്‍ഫര്‍മേഷന്‍ ആന്റ് ലൈബ്രറി നെറ്റ്വര്‍ക്ക് സെന്റര്‍ ഡയറക്ടര്‍ പ്രഫ. ദേവിക പി. മാടല്ലി മുഖ്യപ്രഭാഷണം നടത്തും.
സര്‍വകലാശാലാ കാമ്പസില്‍ ബിഎസ്സി-എഐ ഹോണേഴ്സ് പ്രവേശനം
കാലിക്കട്ട് സര്‍വകലാശാലാ കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ (സി.സി.എസ്.ഐ.ടി.) 2025 അധ്യയന വര്‍ഷത്തെ നാലു വര്‍ഷ ബി.എസ് സി. - എ.ഐ. ഹോണേഴ്സ് പ്രോഗ്രാമിന് ഇ.ഡബ്ല്യൂ.എസ്. - 2, ലക്ഷദ്വീപ് - 1, സ്പോര്‍ട്സ് - 1, പി.ഡബ്ല്യൂ.ഡി. - 1 എന്നീ സംവരണ വിഭാഗങ്ങളില്‍ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവര്‍ എല്ലാ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഓഗസ്റ്റ് 27ന് രാവിലെ 10ന് സര്‍വകലാശാലാ കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന സി.സി.എസ്.ഐ.ടിയില്‍ ഹാജരാകണം. ഫോണ്‍: 8848442576, 8891301007.
മലപ്പുറം സിസിഎസ്ഐടിയില്‍ എംസിഎ/ ബിഎസ്സി സീറ്റൊഴിവ്
മലപ്പുറത്തുള്ള കാലിക്കട്ട് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ( സിസിഎസ്ഐടി ) 2025 അധ്യയന വര്‍ഷത്തെ എംസിഎ, ബിഎസ്സി - എഐ പ്രോഗ്രാമുകളില്‍ ജനറല്‍ / സംവരണ സീറ്റൊഴിവുണ്ട്. യോഗ്യരായവര്‍ ആഗസ്റ്റ് 27ന് ഉച്ചക്ക് രണ്ടിന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെന്ററില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9995450927, 8921436118.
പേരാമംഗലം സി.സി.എസ്.ഐ.ടിയില്‍ ബി.സി.എ. സീറ്റൊഴിവ്
തൃശൂര്‍ പേരാമംഗലത്തുള്ള കാലിക്കട്ട് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ (സിസിഎസ്ഐടി) ബി.സി.എ. പ്രോഗ്രാമിന് ജനറല്‍/ സംവരണ സീറ്റൊഴിവുണ്ട്. എസ്സി, എസ്ടി, ഒഇസി വിഭാഗക്കാര്‍ക്ക് സമ്പൂര്‍ണ ഫീസിളവ് ലഭിക്കും. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 27ന് രാവിലെ 10ന് സെന്ററില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9846699734, 7907414201.
ബി ആര്‍ക് ഗ്രേഡ് കാര്‍ഡ്
ബി ആര്‍ക് നാലാം സെമസ്റ്റര്‍ (2015 മുതല്‍ 2023 വരെ പ്രവേശനം), ആറാം സെമസ്റ്റര്‍ (2015 മുതല്‍ 2022 വരെ പ്രവേശനം) ഏപ്രില്‍ / മെയ് 2025 - റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഗ്രേഡ് കാര്‍ഡുകള്‍ വിതരണത്തിനായി അതത് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് അയച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഹാജരാകണം.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
കോഴ്സ് പൂര്‍ത്തിയാക്കിയിട്ടും എല്ലാ അവസരങ്ങളും നഷ്ടമായവര്‍ക്കുള്ള ഒന്ന് മുതല്‍ നാല് വരെ സെമസ്റ്റര്‍ (2015 മുതല്‍ 2021 വരെ പ്രവേശനം) രണ്ടു വര്‍ഷ ബിപിഎഡ്. സെപ്റ്റംബര്‍ 2024 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി സെപ്റ്റംബര്‍ 24 വരെ അപേക്ഷിക്കാം.
പരീക്ഷ
ഒന്നാം സെമസ്റ്റര്‍ ബിബിഎ എല്‍എല്‍ബി ഹോണേഴ്സ് (2021 മുതല്‍ 2024 വരെ പ്രവേശനം) ഒക്ടോബര്‍ 2024, (2020 പ്രവേശനം) ഒക്ടോബര്‍ 2023 റഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍ സെപ്റ്റംബര്‍ 17ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍ പിന്നീട് പ്രസിദ്ധീകരിക്കും.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റര്‍ എം.എ. ഫംഗ്ഷണല്‍ ഹിന്ദി ആന്റ് ട്രാന്‍സിലേഷന്‍, നാലാം സെമസ്റ്റര്‍ എം.ബി.എ. (C-CSS- 2023 പ്രവേശനം) ഏപ്രില്‍ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍ എംപിഎഡ് നവംബര്‍ 2024, അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ എല്‍എല്‍എം ജൂണ്‍ 2025 റഗുലര്‍ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സെപ്റ്റംബര്‍ ഒന്‍പത് വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയഫലം
രണ്ടാം സെമസ്റ്റര്‍ (CUCBCSS - UG - 2014, 2015, 2016 പ്രവേശനം) ബിഎസ്സി, ബിസിഎ സെപ്റ്റംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
എട്ടാം സെമസ്റ്റര്‍ (2020 പ്രവേശനം) ബി കോം എല്‍എല്‍ബി ഹോണേഴ്സ് മാര്‍ച്ച് 2024 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.