കാലിക്കട്ട് സര്‍വകലാശാലാ വിദൂര ഓണ്‍ലൈന്‍ വിദ്യാഭാസ കേന്ദ്രം ബിരുദ വിദ്യാര്‍ഥികള്‍ക്കുള്ള പഠനകുറിപ്പുകള്‍ തപാല്‍ വകുപ്പുമായി സഹകരിച്ച് ട്രാക്കിങ് സംവിധാനത്തോടുകൂടി വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് എത്തിക്കുന്ന പദ്ധതിക്ക് തുടക്കമായി. അഞ്ച്, ആറ് സെമസ്റ്ററുകളിലേക്കുള്ള പഠനക്കുറിപ്പുകളുടെ വിതരണോദ്ഘാടനം വിദൂര ഓണ്‍ലൈന്‍ വിദ്യാഭ്യാസ കേന്ദ്രം ഡയറക്ടര്‍ ഡോ. സി.ഡി. രവികുമാര്‍ നിര്‍വഹിച്ചു. തപാല്‍ വകുപ്പ് മഞ്ചേരി ഡിവിഷന്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ കെ. ദിലീപ് കുമാര്‍ ഏറ്റുവാങ്ങി. ഡെപ്യൂട്ടി രജിസ്ട്രാര്‍ ടി. ജാബിര്‍, സെക്ഷന്‍ ഓഫീസര്‍മാരായ പി.എ. അബ്ദുള്‍ വഹാബ്, സി.എന്‍. സുനില്‍, അസിസ്റ്റന്‍റുമാരായ എ.ബി. ഷനൂജ്, ലജു പീറ്റര്‍ എന്നിവര്‍ പങ്കെടുത്തു. ഇന്ത്യ പോസ്റ്റ് റീടെയില്‍ പോസ്റ്റല്‍ സ്‌കീമില്‍ തപാല്‍ വകുപ്പും കാലിക്കട്ട് സര്‍വകലാശാ ലയും ധാരണപത്രം ഒപ്പിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. കാലതാമസം കൂടാതെ പഠനക്കുറിപ്പുകള്‍ എത്തിക്കാ നാവുമെന്നതാണ് നേട്ടം. ഈ വര്‍ഷം ഡിസംബറിനു ശേഷം ആരംഭിക്കുന്ന ആറാം സെമസ്റ്ററിന്‍റെ പഠനക്കുറിപ്പുകള്‍ കൂടി നാലു മാസം മുന്നേ എത്തിച്ചു നല്‍കുന്നു എന്നതും ശ്രദ്ധേയമാണ്.

സര്‍വകലാശാലാ ക്യാമ്പസില്‍ എംഎസ്‌സി/എംസിഎ സീറ്റൊഴിവ്

കാലിക്കട്ട് സര്‍വകലാശാലാ ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍റ് ഇന്‍ഫര്‍ മേഷന്‍ ടെക്‌നോളജിയില്‍ (സി.സി.എസ്.ഐ.ടി.) 2025 അധ്യയന വര്‍ഷത്തെ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ്, എം.സി.എ. ഈവനിംഗ് പ്രോഗ്രാമുകളില്‍ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവര്‍ എല്ലാ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും സഹിതം ആഗസ്റ്റ് 14-ന് രാവിലെ 10 മണിക്ക് സര്‍വകലാശാലാ ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന സി.സി.എസ്. ഐ.ടിയില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8848442576, 8891301007.

മലപ്പുറം ടീച്ചര്‍ എജ്യുക്കേഷന്‍ സെന്‍ററില്‍ ബി.എഡ്. സംവരണ സീറ്റൊഴിവ്

മലപ്പുറം പടിഞ്ഞാറ്റുമുറിയിലുള്ള കാലിക്കട്ട് സര്‍വകലാശാലാ ടീച്ചര്‍ എജ്യുക്കേഷന്‍ സെന്‍ററില്‍ ബി.എഡ്. പ്രോഗ്രാമിന് പി.ഡബ്ല്യൂ.ഡി. വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്. ക്യാപ് രജിസ്ട്രേഷനുള്ള താത്പര്യമുള്ളവര്‍ ആഗസ്റ്റ് 14-ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെന്‍ററില്‍ ഹാജരാകണം. ഫോണ്‍: 9446769191, 7907792830.

കൊടുവായൂര്‍ ബി.എഡ്. സെന്‍ററില്‍ സീറ്റൊഴിവ്

കാലിക്കട്ട് സര്‍വകലാശാലയുടെ കൊടുവായൂര്‍ ബി.എഡ്. സെന്‍ററില്‍ ഫിസിക്കല്‍ സയന്‍സ് വിഷയത്തിന് ഇ.ഡബ്ല്യൂ.എസ്. വിഭാഗത്തില്‍ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവര്‍ സെന്‍റര്‍ ഓഫീസില്‍ ബന്ധപ്പെടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0492 3252556.

മലപ്പുറം സി.സി.എസ്.ഐ.ടിയില്‍ ബിഎസ്‌സി-എഐ സീറ്റൊഴിവ്

മലപ്പുറത്തുള്ള കാലിക്കട്ട് സര്‍വകലാശാലാ സെന്‍റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ (സി.സി.എസ്.ഐ.ടി.) 2025 അധ്യയന വര്‍ഷത്തെ ബിഎസ്‌സി- എഐ പ്രോഗ്രാമിന് ജനറല്‍/സംവരണ സീറ്റൊഴിവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9995450927, 8921436118.

കോണ്‍ടാക്ട് ക്ലാസ്

കാലിക്കട്ട് സര്‍വകലാശാലാ സെന്‍റന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍റ് ഓണ്‍ലൈന്‍ എജ്യുക്കേഷനു കീഴിലെ അഞ്ചാം സെമസ്റ്റര്‍ (CBCSS 2023 പ്രവേശനം) ബി.എ. അഫ്‌സല്‍ - ഉല്‍ - ഉലമ, ബി.കോം. വിദ്യാര്‍ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ കോണ്‍ടാക്ട് ക്ലാസുകള്‍ ആഗസ്റ്റ് 16-ന് തുടങ്ങും. വിശദമായ ഷെഡ്യൂള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ : 0494 2407356, 2407494.

പരീക്ഷാ തീയതിയില്‍ മാറ്റം

തിരൂരങ്ങാടി പി.എസ്.എം.ഒ. കോളജില്‍ ആഗസ്റ്റ് 18-ന് നടത്താനിരുന്ന വിദൂര വിഭാഗം രണ്ടാം സെമസ്റ്റര്‍ (CBCSS - CDOE) എം.എ. അറബിക് - ഏപ്രില്‍ 2025, ഏപ്രില്‍ 2024 സപ്ലിമെന്‍ററി പ്രാക്ടിക്കല്‍ പരീക്ഷ ആഗസ്റ്റ് 22-ന് നടക്കും. വിശദമായ ഷെഡ്യൂള്‍ വെബ്‌സൈറ്റില്‍.

വൈവ

പി.ജി. ഡിപ്ലോമ ഇന്‍ റീഹാബിലിറ്റേഷന്‍ സൈക്കോളജി ( DRP 105 REHABILITATION INTERVENTIONS AND VIVA VOCE ) ഏപ്രില്‍ 2025 റഗുലര്‍ വൈവ ആഗസ്റ്റ് 18 മുതല്‍ 21 വരെ നടക്കും. കേന്ദ്രം : സൈക്കോളജി പഠനവകുപ്പ് സര്‍വകലാശാലാ ക്യാമ്പസ്.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റര്‍ (CBCSS - 2020 മുതല്‍ 2023 പ്രവേശനം) ഇന്‍റഗ്രേറ്റഡ് പി.ജി. - എം.എ. പൊളിറ്റിക്‌സ് ആന്‍റ് ഇന്‍റര്‍നാഷണല്‍ റിലേഷന്‍സ്, എം.എ. ഇംഗ്ലീഷ് ആന്‍റ് മീഡിയാ സ്റ്റഡീസ്, എം.എ. മലയാളം, എം.എ. സോഷ്യോളജി, എം.എസ് സി. ബോട്ടണി വിത് കംപ്യൂട്ടേഷണല്‍ ബയോളജി, എം.എസ് സി. സൈക്കോളജി, എം.എസ് സി. സ്റ്റാറ്റിസ്റ്റിക്സ് നവംബര്‍ 2025 റഗുലര്‍ / സപ്ലിമെന്‍ററി / ഇംപ്രൂവ്‌മെന്‍റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ആഗസ്റ്റ് 26 വരെയും 200 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം. ലിങ്ക് ആഗസ്റ്റ് 14 മുതല്‍ ലഭ്യമാകും.

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ (CBCSS / CUCBCSS - UG) വിവിധ യു.ജി., സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ഒന്നാം സെമസ്റ്റര്‍ ബി.ടി.എ. (2020 മുതല്‍ 2023 പ്രവേശനം) നവംബര്‍ 2025 സപ്ലിമെന്‍ററി / ഇംപ്രൂവ്‌മെന്‍റ് പരീക്ഷകള്‍ക്ക് അപേക്ഷാ തീയതി നീട്ടിയത് പ്രകാരം പിഴ കൂടാതെ ആഗസ്റ്റ് 25 വരെയും 200 രൂപ പിഴയോടെ സെപ്റ്റംബര്‍ രണ്ട് വരെയും അപേക്ഷിക്കാം.

പരീക്ഷാഫലം

രണ്ട്, നാല് സെമസ്റ്റര്‍ ( CCSS) മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്‍റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് ഏപ്രില്‍ 2025 റഗുലര്‍/സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ ( CCSS 2023 പ്രവേശനം ) മാസ്റ്റര്‍ ഓഫ് തിയേറ്റര്‍ ആര്‍ട്‌സ് ഏപ്രില്‍ 2025 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.