രണ്ടാം സെമസ്റ്റര്‍ എംഎസ്്‌സി സൈക്കോോളജി (2017, 2018 അഡ്മിഷനുകള്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2016 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2015 അഡ്മിഷന്‍ മൂന്നാം മേഴ്‌സി ചാന്‍സ് ജനുവരി 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും സെപ്റ്റംബര്‍ ഒന്‍പതു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.

രണ്ടാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎസ്്‌സി കംപ്യൂട്ടര്‍ സയന്‍സ് (2017, 2018 അഡ്മിഷനുകള്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2016 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2015 അഡ്മിഷന്‍ മൂന്നാം മേഴ്‌സി ചാന്‍സ് ജനുവരി 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും സെപ്റ്റംബര്‍ 10 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

പരീക്ഷാ തീയതി

അഫിലിയേറ്റഡ് കോളജുകളിലെ 10-ാം സെമസ്റ്റര്‍ എല്‍എല്‍ബി പരീക്ഷകള്‍ സെപ്റ്റംബര്‍ 15 മുതല്‍ നടക്കും.

പരീക്ഷക്ക് അപേക്ഷിക്കാം

അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റര്‍ ത്രിവത്സര യുണിറ്ററി എല്‍എല്‍ബി (2022 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ സെപ്റ്റംബര്‍ 22 മുതല്‍ നടക്കും. സെപ്റ്റംബര്‍ ഒന്‍പതു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 10 വരെയും സൂപ്പര്‍ ഫൈനോടെ 11 വരെയും അപേക്ഷ സ്വീകരിക്കും.

പ്രാക്ടിക്കല്‍

രണ്ടാം സെമസ്റ്റര്‍ ബിവോക്ക് ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (പുതിയ സ്‌കീം-2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രുവ്‌മെന്റ്, 2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മേയ് 2025) പ്രാക്ടിക്കല്‍ പരീക്ഷ സെപ്റ്റംബര്‍ 10ന് നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.