കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ 2024 പ്രവേശനം ബിസിഎ രണ്ടാം സെമസ്റ്ററിലെ കംപ്യൂട്ടർ ആപ്ലിക്കേഷൻ മേജർ കോഴ്സിന്റെ പ്രായോഗിക ക്ലാസുകൾ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ കാന്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ 30 ന് തുടങ്ങും. പ്രാക്ടി ക്കൽ ക്ലാസുകൾക്കുള്ള ഫീസ് അടച്ച വിദ്യാർഥികൾ അന്നേ ദിവസം രാവിലെ 9.30 ന് മാങ്ങാട്ടുപറമ്പ കാന്പസിലെ ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് മേധാവി മുന്പാകെ റിപ്പോർട്ട് ചെയ്യേണ്ടതാണ്. ഫോൺ: 0497 2784535.