കണ്ണൂർ സർവകലാശാല 2025-26 അധ്യയന വർഷത്തേക്കുള്ള പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ (എഫ്വൈയുജിപി പാറ്റേൺ), ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ, സർട്ടിഫിക്കറ്റ് കോഴ്സുകൾ എന്നിവയിലേക്കുള്ള പ്രവേശനത്തിന് ഓഗസ്റ്റ് 30 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകൾ സർവകലാശാല വെബ്സൈറ്റിലെ (www.kannuruniversity.ac.in) പേയ്മെന്റ്-ഇന്റഗ്രേറ്റഡ് രജിസ്ട്രേഷൻ ലിങ്ക് വഴി സമർപ്പിക്കണം (ACADEMICS ---> PRIVATE REGISTRATION ---> REGISTRATION ലിങ്ക്). അപേക്ഷകളുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും സെപ്റ്റംബർ മൂന്നിന് മുമ്പ് സർവകലാശാലയിൽ സമർപ്പിക്കണം.
സീറ്റൊഴിവ്
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള സിഎംഎസ് നീലേശ്വരം സെന്ററിൽ എംബിഎ കോഴ്സിന് (2025-26 പ്രവേശനം) നിലവിലുള്ള എല്ലാ ഒഴിവിലേക്കും സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കെ-മാറ്റ് ആവശ്യമില്ല. താത്പര്യമുള്ള വിദ്യാർഥികൾ ഓഗസ്റ്റ് 19നു രാവിലെ 10.30ന് കണ്ണൂർ താവക്കര കാമ്പസിലെ മാനേജ്മെന്റ് സ്റ്റഡീസിൽ എത്തിച്ചേരണം.
കണ്ണൂർ സർവകലാശാലയുടെ ഭൗതികശാസ്ത്ര പഠന വകുപ്പിൽ എഫ്വൈഐഎംപി ഇൻ ഫിസിക്കൽ സയൻസ് കോഴ്സിൽ ഏതാനും ഒഴിവുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള വിദ്യാർഥികൾ ഭൗതികശാസ്ത്ര പഠനവകുപ്പുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447649820, 04972806401.