ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ സാഹസത്തിലെ പാട്ട് പുറത്ത്. ഓണം മൂഡ് എന്ന പാട്ട് ആണ് പുറത്തുവന്നിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ബിബിൻ അശോക് ആണ്.
ഫെജോയ്ക്ക് ഒപ്പം ഹിംന ഹിലാരിയും ഹിനിത ഹിലാരിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നരേൻ, ഗൗരി കിഷൻ, സജിൻ ചെറുകയിൽ എന്നിവർക്ക് ഒപ്പം സോഷ്യൽ മീഡിയ താരങ്ങളായ, റംസാന് മുഹമ്മദ്, വർഷ രമേശ്, ജീവ ജോസഫ് എന്നിവരും പാട്ടിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.