ഭീക്ഷ്മപര്വത്തിലെ രതിപുഷ്പം പാട്ടും ചടുലമായ നൃത്തച്ചുവടുകളുമാണ് ഡാന്‍സര്‍ റംസാന് മുഹമ്മദിന്റെ ആദ്യ സിനിമാഹിറ്റ്. തുടര്‍ന്ന് ആഷിക് അബുവിന്റെ റൈഫിള്‍ ക്ലബില്‍, സായാഹ്നമേഘങ്ങള്‍ എന്ന ഓപ്പണിംഗ് പാട്ടും പാര്‍ട്ടി ഡാന്‍സും അലിയെന്ന കേന്ദ്രകഥാപാത്രവും.
ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍ പൂര്‍ണതയുള്ള കാരക്ടര്‍ വേഷം. ഭീക്ഷ്മപര്വത്തിലെ രതിപുഷ്പം പാട്ടും ചടുലമായ നൃത്തച്ചുവടുകളുമാണ് ഡാന്‍സര്‍ റംസാന് മുഹമ്മദിന്റെ ആദ്യ സിനിമാഹിറ്റ്. തുടര്‍ന്ന് ആഷിക് അബുവിന്റെ റൈഫിള്‍ ക്ലബില്‍, സായാഹ്നമേഘങ്ങള്‍ എന്ന ഓപ്പണിംഗ് പാട്ടും പാര്‍ട്ടി ഡാന്‍സും അലിയെന്ന കേന്ദ്രകഥാപാത്രവും. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍ പൂര്‍ണതയുള്ള കാരക്ടര്‍ വേഷം.
ഡാന്‍സിന് ഒട്ടും പ്രാധാന്യമില്ലാത്ത, ശ്യാം എന്ന വില്ലന്‍. തന്റെ ആരാധകരെ നിരാശപ്പെടുത്താത്ത പ്രകടനം. നേടിയതു പ്രോമിസിംഗ് ആക്ടര്‍ ലേബല്‍. അതിനിടെ ഭ്രമയുഗം, രോമാഞ്ചം, സാഹസം...കൊറിയോഗ്രഫിയിലും വേറിട്ടതായി റംസാന് ചുവടുകള്‍. ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്ത സാഹസമാണ് റംസാന്റെ പുത്തന്‍പടം. റംസാന് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
സിനിമ, ഡാന്‍സ്- ഏതായിരുന്നു സ്വപ്നം..?
കുട്ടിക്കാലം മുതല്‍ ഡാന്‍സാണു മനസില്‍. പഠിച്ചതും അതു തന്നെ. എന്റെ അങ്കിള്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്. ഡാന്‍സും മറ്റു കലകളുമാണു ഞാൻ കണ്ടു വളർന്നത്. മോണോആക്ട്, മൈം, ഫോക്ക് ഡാന്‍സ്, ക്ലാസിക്കല്‍ ഡാന്‍സ് മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു.
എന്നെ സിനിമയിലേക്ക് ആകര്‍ഷിച്ചത് മോഹന്‍ലാല്‍, മമ്മൂട്ടി, ചാക്കോച്ചന് തുടങ്ങിയ നമ്മുടെ വലിയ താരങ്ങളാണ്. പട്ടണത്തില്‍ ഭൂതമാണ് എന്റെ ആദ്യചിത്രം. കുട്ടിക്കാലം മുതല്‍ ഡാന്‍സാണു മനസില്‍. പഠിച്ചതും അതു തന്നെ. എന്റെ അങ്കിള്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്. ഡാന്‍സും മറ്റു കലകളുമാണു ഞാൻ കണ്ടു വളർന്നത്. മോണോആക്ട്, മൈം, ഫോക്ക് ഡാന്‍സ്, ക്ലാസിക്കല്‍ ഡാന്‍സ് മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു.
എന്നെ സിനിമയിലേക്ക് ആകര്‍ഷിച്ചത് മോഹന്‍ലാല്‍, മമ്മൂട്ടി, ചാക്കോച്ചന് തുടങ്ങിയ നമ്മുടെ വലിയ താരങ്ങളാണ്. പട്ടണത്തില്‍ ഭൂതമാണ് എന്റെ ആദ്യചിത്രം.
തുടക്കത്തില്‍ ചെറിയ വേഷങ്ങൾ. പിന്നീട് ഒരിടവേളയെടുത്ത് വീണ്ടും ഡാന്‍സില്‍ ഫോക്കസ് ചെയ്ത് ഡി ഫോര്‍ ഡാന്‍സ് വിജയിച്ചു. അതിനുശേഷമാണു സിനിമയെന്ന സ്വപ്നത്തിനു പിന്നാലെ കൂടാന്‍ തീരുമാനിച്ചത്. തുടര്‍ന്നു ബിഗ് ബോസിലെത്തി.