കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം നടത്തിയ വടകര സ്വദേശിയായ സവാദ് വീണ്ടും ഇതേ കേസിൽ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച് നടിയും മോഡലുമായ നന്ദിത ശങ്കര (മസ്താനി).
2023ൽ സമാനമായ കേസിൽ സവാദിനെതിരെ നന്ദിത രംഗത്തുവന്നിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ സവാദിന് ഓൾ കേരള മെൻസ് അസോസിയേഷന്റെ വക സ്വീകരണവും മാലയിടലും ഒരുക്കിയിരുന്നു.
ഇതോടെ സംഭവം വലിയ വിവാദമായി മാറി. നടിക്കു നേരെ വലിയ വിമർശനങ്ങളും സൈബർ ആക്രമണവും വരെ ഉണ്ടായി. നന്ദിതയുടേത് വ്യാജ പരാതിയാണെന്നും സവാദിനെ മനഃപൂർവം കുടുക്കാനുള്ള ഹണി ട്രാപ്പ് ആണെന്നുമായിരുന്നു വിമർശനം.