Sat, 6 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Keli Malas Area

Middle East and Gulf

കേ​ളി മ​ലാ​സ് ഏ​രി​യ ക്വി​സ് നൈ​റ്റ് സം​ഘ​ടി​പ്പി​ച്ചു

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി പ​ന്ത്ര​ണ്ടാ​മ​ത് കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന കേ​ളി മ​ലാ​സ് ഏ​രി​യ ആ​റാ​മ​ത് സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക്വി​സ് നൈ​റ്റ് സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നാ​യി ര​ണ്ട് അം​ഗ​ങ്ങ​ൾ വീ​ത​മു​ള്ള 12 ടീ​മു​ക​ൾ ഓ​ണ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്തു.

മ​ലാ​സ് ഏ​രി​യ ഹാ​ര യൂ​ണി​റ്റ് അം​ഗം ശ്രീ​ജി​ത് ക്വി​സ് മാ​സ്റ്റ​റാ​യി മ​ത്സ​രം നി​യ​ന്ത്രി​ച്ചു. 30 ചോ​ദ്യ​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ സു​ലൈ ഏ​രി​യ ടീം ​അം​ഗ​ങ്ങ​ളാ​യ നാ​സ​ർ കാ​ര​ക്കു​ന്ന് - റി​ജേ​ഷ് ടീം ​വി​ജ​യി​ക​ളാ​യി. ര​ണ്ടാം സ്ഥാ​നം സ​ഹൃ​ദ​യ റി​യാ​ദ് ടീ​മി​ന്‍റെ അം​ഗ​ങ്ങ​ളാ​യ അ​ഘോ​ഷ് - സു​രേ​ഷ് എ​ന്നി​വ​ർ ക​ര​സ്ഥ​മാ​ക്കി.

മൂ​ന്നാം സ്ഥാ​നം സ​റ​ഫു​ള്ള - ക​രീം പൈ​ങ്ങോ​ട്ടൂ​ർ(​ന​സീം ഏ​രി​യ) എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീം ​ക​ര​സ്ഥ​മാ​ക്കി. ര​ണ്ടാം സ്ഥാ​ന​ത്തി​നും മൂ​ന്നാം സ്ഥാ​ന​ത്തി​നും അ​ഞ്ച് ടീ​മു​ക​ൾ തു​ല്യ​ത പാ​ലി​ച്ച​തി​നാ​ൽ ടൈം​ബ്രേ​ക്ക​റി​ലൂ​ടെ​യാ​ണ് വി​ജ​യി​യെ ക​ണ്ടെ​ത്തി​യ​ത്. ഓ​രോ ചോ​ദ്യ​ത്തി​നും ഉ​ത്ത​രം ന​ൽ​കാ​ൻ 30 സെ​ക്ക​ൻ​ഡ് സ​മ​യ​മാ​ണ് ന​ൽ​കി​യി​രു​ന്ന​ത്.

ക്വി​സ് മ​ത്സ​രം കേ​ളി പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ക്ബാ​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. സം​ഘ​ട​ക സ​മി​തി ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ അ​ഷ്‌​റ​ഫ് പൊ​ന്നാ​നി സ്വാ​ഗ​തം പ​റ​ഞ്ഞ സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ അ​ൻ​വ​ർ അ​ധ്യ​ക്ഷ​നാ​യി. കേ​ന്ദ്ര സാം​സ്കാ​രി​ക ക​മ്മ​റ്റി ക​ൺ​വീ​ന​ർ ഷാ​ജി റ​സാ​ഖ് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും മ​ലാ​സ് ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി​യു​മാ​യ സു​നി​ൽ കു​മാ​ർ, ഒ​ല​യ്യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി ജ​വാ​ദ് പ​രി​യാ​ട്ട്, കേ​ന്ദ്ര ജീ​വ കാ​രു​ണ്യ ക​മ്മി​റ്റി ക​ൺ​വീ​ന​റും കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വു​മാ​യ ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര, മ​ലാ​സ് ഏ​രി​യ പ്ര​സി​ഡ​ന്‍റ് മു​കു​ന്ദ​ൻ, ഒ​ല​യ്യ മേ​ഖ​ല സെ​ക്ര​ട്ട​റി ഷ​മീം എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.

മ​ലാ​സ് ഏ​രി​യ സെ​ക്ര​ട്ട​റി നൗ​ഫ​ൽ ഉ​ള്ളാ​ട്ട്ചാ​ലി ന​ന്ദി പ​റ​ഞ്ഞു.

Latest News

Up