Thu, 4 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Ikkigai

എന്താണ് നിങ്ങളുടെ " ഇക്കിഗായ് " ?

ദീർഘവും ആഹ്ളാദകരവുമായ ജീവിതത്തിന്‍റെ രഹസ്യം അന്വേഷിക്കുന്ന പുസ്തകമാണ് ഇക്കിഗായ്. ഹെക്ടർ ഗാർസിയ, ഫ്രാൻസെസ്ക് മിറാല്ലെസ് എന്നിവർ ചേർന്ന് എഴുതിയ ഈ പുസ്തകം അന്താരാഷ്‌ട്ര ബെസ്റ്റ് സെല്ലർ ആയി മാറി. ഇക്കിഗായ് ഒരു ജാപ്പനീസ് പദമാണ്. 'ഇക്കി 'എന്നാൽ ജീവിതം, 'ഗായ് ' എന്നാൽ കാരണം; ഇക്കിഗായ് എന്നാൽ നിങ്ങൾക്കു നിലനില്ക്കാനുള്ള കാരണം ( Your reason to live ).

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതൽ
ആയുർദൈർഘ്യമുള്ള രാജ്യം ജപ്പാൻ ആണ്. പുരുഷന്മാരുടെ ശരാശരി ആയുർദൈർഘ്യം 85 വയസും സ്ത്രീകൾക്ക് 87.7 വയസും.ജപ്പാനിലെ ഒകിനാവയിൽ ഒരു ലക്ഷം പേരിൽ 25 ആളുകളും നൂറുവയസിനു മുകളിൽ പ്രായമുള്ളവരാണ്.ആഹ്ലാദകരമായ ദീർഘായുസിന്‍റെ ജാപ്പനീസ് രഹസ്യം അന്വേഷിച്ചപ്പോൾ എഴുത്തുകാർ കണ്ടെത്തിയ പ്രധാനപ്പെട്ട അഞ്ച് സംഗതികൾ ഉണ്ട്.

1. ആരോഗ്യകരമായ ആഹാരക്രമം.
2. ലാളിത്യം നിറഞ്ഞ ഭൗതിക ജീവിതം
3. ഗ്രീൻ ടീയുടെ ഉപയോഗം
4. മിതമായ ഉഷ്ണമേഖലാ കാലാവസ്ഥ
5. ഇക്കിഗായ് .

അഞ്ചാമത്തെയും പ്രധാനപ്പെട്ടതുമായ ഘടകം ഇക്കിഗായ് ആണ്. ജീവിതത്തിരക്കുകളിൽ മുഴുകുന്നതിന്‍റെ സന്തോഷം എന്ന് ഇക്കിഗായ്‌യെ വിശേഷിപ്പിക്കാം. ഇംഗ്ലീഷിലെ റിട്ടയർ എന്ന വാക്കിന് തുല്യമായ ഒരു പദം ജപ്പാൻ ഭാഷയിൽ ഇല്ല. ഔദ്യോഗിക വൃത്തിയിൽ നിന്ന് വിരമിച്ചതിനുശേഷം ജപ്പാനിൽ ആളുകൾ ഊർജ്ജസ്വലരാണ്. യഥാർത്ഥത്തിൽ ഭൂരിപക്ഷം ജപ്പാൻകാരും ഒരിക്കലും വിരമിക്കുന്നില്ല. താൻ ചെയ്യുന്ന ജോലിയോട് പാഷൻ ഉള്ള ഒരാൾക്ക് അതിൽ നിന്ന് വിരമിക്കാൻ കഴിയുമോ? അവർ ഇഷ്ടമുള്ള കാര്യങ്ങൾ ജീവിതാവസാനം വരെ ചെയ്തുകൊണ്ടിരിക്കുന്നു.

നമുക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുമ്പോൾ നാം അതിൽ സ്വയം മുഴുകിപ്പോകാറുണ്ട് . സമയം പോകുന്നതേ അറിയില്ല, അല്ലേ. ഇഷ്ടപ്പെട്ട പാട്ട് കേൾക്കുമ്പോൾ, കൂട്ടുകാരോടൊത്ത് കളിക്കുമ്പോൾ , പ്രിയപ്പെട്ട പുസ്തകം വായിക്കുമ്പോൾ, മനോഹരമായ ഒരു സിനിമ കാണുമ്പോഴൊക്കെ സമയം പോകുന്നതേ അറിയില്ല ! ഇഷ്ടപ്പെടാതെ ചെയ്യുമ്പോഴാണ് അത് കഷ്ടപ്പാടായി മാറുന്നത്. നമുക്ക് ഒരു ഇക്കിഗായ് ഉണ്ടായിരിക്കണം എന്നാണ് ഈ പുസ്തകം നമ്മോടു പറയുന്നത്.ഒരിക്കൽ നിങ്ങളുടെ ഇക്കിഗായ് കണ്ടെത്തി കഴിഞ്ഞാൽ അത് പിന്തുടരുക. ദിവസവും അതിനെ പരിപോഷിപ്പിക്കുക. അത് നിങ്ങളുടെ ജീവിതത്തിന് പുതിയ അർത്ഥം നൽകും. നിങ്ങൾക്ക് ഇഷ്ടമുള്ളത് എന്തോ അതിൽ മുഴുകുക. പ്രിയ കൂട്ടുകാരെ, എന്താണ് നിങ്ങളുടെ ഇക്കിഗായ്?

Latest News

Up