Sat, 6 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Dijojoseantony

ടൊ​വീ​നോ​യു​ടെ നാ​യി​ക​യാ​യി ക​യാ​ദു ലോ​ഹ​ർ; ‘പ​ള്ളി​ച്ച​ട്ട​മ്പി’​ക്കു തൊ​ടു​പു​ഴ​യി​ൽ തു​ട​ക്കം

1957, 58 കാ​ല​ത്തെ കേ​ര​ള​ത്തി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ലെ കു​ടി​യേ​റ്റ ക​ർ​ഷ​ക​രു​ടെ ജീ​വി​തം പ​ശ്ചാ​ത്ത​ല​മാ​ക്കി അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​മാ​ണ് പ​ള്ളി​ച്ച​ട്ട​മ്പി. ക്വീ​ൻ, ജ​ന​ഗ​ണ​മ​ന, മ​ല​യാ​ളി ഫ്രം ​ഇ​ന്ത്യ, എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം ഡി​ജോ ജോ​സ് ആ​ന്‍റ​ണി​യാ​ണ് ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

വേ​ൾ​ഡ് വൈ​ഡ് ഫി​ലിം​സ് ഇ​ൻ​ഡ്യ​യു​ടെ ബാ​ന​റി​ൽ നൗ​ഫ​ൽ, ബ്ര​ജേ​ഷ് എ​ന്നി​വ​ർ ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്നു. ത​ൻ​സീ​ർ സ​ലാ​മും സി​സി​സി ബ്ര​ദേ​ഴ്സു​മാ​ണ് കോ - ​പ്രൊ​ഡ്യൂ​സേ​ർ​സ്. ടൊ​വീ​നോ തോ​മ​സ് നാ​യ​ക​നാ​വു​ന്ന ചി​ത്ര​ത്തി​ൽ തെ​ന്നി​ന്ത്യ​ൻ താ​രം ക​യാ​ഡു​ലോ​ഹ​ർ ( ഡ്രാ​ഗ​ൺ ത​മി​ഴ് മൂ​വി ഫെ​യിം) നാ​യി​ക​യാ​കു​ന്നു.

ഡ്രാ​ഗ​ൺ എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​ത്തി​ലൂ​ടെ യു​വ​ഹൃ​ദ്ധ​യ​ങ്ങ​ൾ കീ​ഴ​ട​ക്കി​യ താ​രം കൂ​ടി​യാ​ണ് ക​യാ​ഡു​ലോ​ഹ​ർ. ഈ ​ചി​ത്ര​ത്തി​ലും ഏ​റെ അ​ഭി​ന​യ സാ​ധ്യ​ത​ക​ൾ നി​റ​ഞ്ഞ ഒ​രു ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​വ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

 

Latest News

Up