ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിക്കുന്ന ഓണാഘോഷം ശനിയാഴ്ച രാവിലെ പത്തിന് ഗ്രിഗോറിയോസ് മെമ്മോറിയൽ ഹാളിൽ ആരംഭിക്കും. നിരവധി കലാപരിപാടികൾ ഒരുക്കിയിട്ടുണ്ട്.
ഡോ. യു.പി ആർ. മേനോൻ ഓണസന്ദേശം നൽകും. കഥകളി, പുലിക്കളി, കളരി, മോഹിനിയാട്ടം, കേരള നടനം, മാർഗംകളി, ഒപ്പന, തെയ്യം, ഓട്ടൻതുള്ളൽ തുടങ്ങിയ കേരളത്തിന്റെ തനതായ കലാരൂപങ്ങൾ വേദിയിൽ അവതരിപ്പിക്കും.
മനോഹരമായ അത്തപ്പൂക്കളവും ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: സുബി ഫിലിപ്പ് (ആർട്ട്സ് ഡയറക്ടർ) - 972 352 7825, പ്രദീപ് നാഗനൂലിൽ (പ്രസിഡന്റ്) - 469 449 1905, മഞ്ജിത് കൈനിക്കര (സെക്രട്ടറി) - 972 679 8555.