നടിയും അവതാരകയുമായ ആര്യയും ഡിജെയും കൊറിയോഗ്രാഫറുമായ സിബിനും വിവാഹിതരായി. മകൾ ഖുഷിയുടെ കൈപിടിച്ചാണ് ആര്യ വിവാഹവേദിയിലെത്തിയത്. സിബിൻ ആര്യയ്ക്ക് താലി ചാർത്തുമ്പോഴും വേദിയിൽ നിറചിരിയുമായി നിൽക്കുന്ന ഖുഷിയെ കാണാം.
ആര്യയുടെയും സിബിന്റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. മേയ് മാസമായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വർഷങ്ങളായി ആര്യയുടെ അടുത്ത സുഹൃത്താണ് സിബിൻ. പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു.