അമിർ ഖാൻ നായക വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘സിത്താരേ സമീൻ പർ’. ചിത്രത്തിന്റെ ലൊക്കേഷനിലേയ്ക്ക് സര്‍പ്രൈസ് ആയി എത്തിയ ഷാരുഖ് ഖാന്റ വീഡിയോയാണ് വൈറലായിരിക്കുന്നത്.
ഡൗൻ സിൻഡ്രോമുളള കൗമാരക്കാര്‍ പ്രധാനവേഷത്തിലെത്തുന്ന സിനിമയുടെ സെറ്റിലേക്ക് പറയാതെ എത്തിയ ഷാരുഖിനെ കണ്ട് കുട്ടികൾ അമ്പരന്നു. അമിറിന്റെ നിരന്തരമായ അഭ്യർഥന മാനിച്ചാണ് സെറ്റിലെത്തിയതെന്നും നിങ്ങളെ കണ്ടപ്പോൾ തന്റെ മനസ് നിറഞ്ഞുവെന്നും ഷാരുഖ് പറഞ്ഞു.