ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ കാരുണ്യശ്രേഷ്ഠ പുരസ്കാരം യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ നല്കി ആദരിച്ചു. ഫൊക്കാന കേരള കണ്വന്ഷന്റ സമാപന സമ്മേളനത്തില്‍ വച്ചാണ് എബി സെബാസ്റ്റ്യനെ ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ ആദരിച്ചത്.
ചങ്ങനാശേരി എംഎല്‍എ ജോബ് മൈക്കിള്‍, കേരള ചീഫ് സെക്രട്ടറി എ. ജയ്തിലക്, കോട്ടയം നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്, ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി തുടങ്ങിയവർ സന്നിഹിതരായി.
യുകെയിലെ മലയാളി അസോസിയേഷനുകളുടെ അസോസിയേഷന് ആണ് യുക്മ. 130ല്‍ അധികം അംഗ സംഘടനകള്‍ ഉള്ള സംഘടന കൂടിയാണ് യുക്മ. യുക്മയുടെ പ്രസിഡന്റായ എബി സെബാസ്റ്റ്യന്‍ ഒരു ഓണ്‍ലൈന്‍ പത്രത്തിന്റെ ചീഫ് എഡിറ്ററായും പ്രവര്‍ത്തിക്കുന്നു.